കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായി ഫാ. ടിസൺ കോച്ചേരിൽ സി.ഐ.ഐ ചുമതലയേറ്റു. കടുത്തുരുത്തി സ്വദേശിയും കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യാ അംഗവുമാണ്.
Month: July 2026
വായ്പ അടച്ചുതീർത്തതായി സർട്ടിഫിക്കറ്റ് നൽകിയില്ല; ധനകാര്യ സ്ഥാപനത്തിന് അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
കോട്ടയം: കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ് (നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ്) നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസിക്കുന്ന ബിവിൻ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡിനെതിരേ നൽകിയ പരാതിയിലാണ് വിധി. 2024ൽ ആണ് ഈ സ്ഥാപനത്തിൽ വാഹനം ഈട് Read More…
എബോളയെന്ന് സംശയം; സുഡാനിൽ നിന്നെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ
സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. സൗത്ത് സുഡാനിൽനിന്ന് ഉഗാണ്ട വഴിയാണ് ഇവർ കൊച്ചി എയർപോർട്ടിലെത്തിയത്. ഛർദി ഉൾപ്പെടെ എബോള രോഗമെന്ന് സംശയിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ഇവർക്കുണ്ട്. ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.
എം എൽ എ മാരെ ആദരിക്കലും സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പും; ജൂൺ 20 ന്
തലപ്പലം: തലപ്പലം സൗഹൃദ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പാലാ എംഎൽഎ മാണി സി കാപ്പനെയും, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ യെയും പനയ്ക്കപ്പാലം അംഗൻവാടിയിൽ വെച്ച് 2026 ജൂൺ 20ന് രാവിലെ 9.30 ന് ആദരിക്കുന്നു. അതോടൊപ്പം ആയുർവേദ- ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും പാലാ നിയോജക മണ്ഡലം എംഎൽഎ മാണി സി കാപ്പനും പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യും സംയുക്തമായി നിർവഹിക്കുന്നതാണ്. പ്രതിരോധ ശക്തി Read More…
തൂഫാൻ 2026; ടാബ്ലോയും, ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട : സംസ്ഥാന ഗവൺമെൻറിൻറെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ടാബ്ലോയും, ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ രാവിലെ 11 .00 മണിക്ക് ആരംഭിക്കും. ഈരാറ്റുപേട്ട ഗവഃഹയർസെക്കൻഡറി സ്കൂളിൽ കവാടത്തിൽ നിന്നും ആരംഭിക്കുന്ന റാലി അരുവിത്തുറപള്ളിയുടെ മുൻവശം വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി മുട്ടം ജംഗ്ഷൻ കറങ്ങി പുളിക്കിൽ മാളിന്റെ മുൻവശം എത്തുമ്പോൾ ബി എഡ് കോളേജ് പ്രോഗ്രാം കോഡിനേറ്റർ ശ്രീ. സിബി Read More…
പ്രതി പിണറായി, നിയമപോരാട്ടം തുടരും :അഡ്വ. ഷോൺ ജോർജ്
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നടക്കുന്ന അന്വേഷണത്തെയും നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ കേസിലെ പ്രധാന ഉത്തരവാദി മുൻമുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ അന്വേഷണം പിണറായി വിജയനിലേക്കും എത്തുകയും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വരെ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ,കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. സി.എം.ആർ.എൽ.യിൽ നിന്ന് അനധികൃത സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന മറ്റ് രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അവരുടെ Read More…
അരുവിത്തുറ കോളേജിൽ ജി. എസ്സ്. ടി. ദ്വദിന ദേശീയ സെമിനാറിനു തുടക്കമായി
അരുവിത്തുറ :രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ജി എസ് ടി കാരണമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ ഇ എസ്സ് പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. “പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ Read More…
2027 സെൻസസിന് കാഞ്ഞിരപ്പള്ളിയിൽ ഡിജിറ്റൽ തുടക്കം: സെൽഫ് എന്യൂമറേഷൻ താലൂക്ക്‌തല ഉദ്ഘാടനം നടന്നു
കാഞ്ഞിരപ്പള്ളി: 2027-ലെ ഭാരത സെൻസസിന് കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡിജിറ്റൽ മുഖം. ആദ്യമായി സെൻസസിന്റെ ഭാഗമാകുന്ന സെൽഫ് എന്യൂമറേഷന്റെ താലൂക്ക്‌തല ഉദ്ഘാടനം ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു. ചരിത്രത്തിലാദ്യം: സ്വയം വിവരശേഖരണം 2027 ജൂലൈ മുതൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഭാരത സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫ് എന്യൂമറേഷനാണ്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണിത്. കേരളത്തിൽ ജൂൺ 16 മുതലാണ് സെൽഫ് എന്യൂമറേഷൻ ആരംഭിച്ചത്. രാവിലെ 11ന് നടന്ന Read More…
ജിവിഎച്ച്എസ്എസ് മുരിക്കുംവയലിൽ “സ്പോർട്സ് ആണ് ലഹരി, ഫുട്ബോൾ ആണ് ലഹരി” പരിപാടി സംഘടിപ്പിച്ചു
കേരള സർക്കാർ നടപ്പാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജിവിഎച്ച്എസ്എസ് മുരിക്കുംവയലിൽ “സ്പോർട്സ് ആണ് ലഹരി, ഫുട്ബോൾ ആണ് ലഹരി” എന്ന സന്ദേശമുയർത്തി ഫുട്ബോൾ കിക്ക് ഓഫ് പരിപാടി സംഘടിപ്പിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ രാജേഷ് മലയിൽ പറഞ്ഞു: “ഇന്നത്തെ സമൂഹത്തിൽ യുവജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലഹരി വിപത്താണ്. ലഹരി മനുഷ്യന്റെ ആരോഗ്യവും കുടുംബബന്ധങ്ങളും ഭാവിയും തകർക്കുന്നു. എന്നാൽ കായികരംഗം കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തെ ശാസ്ത്രീയവും Read More…
സെന്‍സസ്; കോട്ടയം ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന്‍ തുടങ്ങി
കോട്ടയം :ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വസതിയില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെല്‍ഫ് എന്യുമേറഷന്‍ നടത്തി. അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ പി.എ. അമാനത്ത്, സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ എം.അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി. സെല്‍ഫ് എന്യുമറേഷനില്‍ എല്ലാ ജീവനക്കാരും Read More…











