thalappalam

എം എൽ എ മാരെ ആദരിക്കലും സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പും; ജൂൺ 20 ന്

തലപ്പലം: തലപ്പലം സൗഹൃദ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പാലാ എംഎൽഎ മാണി സി കാപ്പനെയും, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ യെയും പനയ്ക്കപ്പാലം അംഗൻവാടിയിൽ വെച്ച് 2026 ജൂൺ 20ന് രാവിലെ 9.30 ന് ആദരിക്കുന്നു.

അതോടൊപ്പം ആയുർവേദ- ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും പാലാ നിയോജക മണ്ഡലം എംഎൽഎ മാണി സി കാപ്പനും പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യും സംയുക്തമായി നിർവഹിക്കുന്നതാണ്.

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമായി തലപ്പലം സൗഹൃദ റസിഡൻസ് വെൽഫെയർ അസോസിയേഷനും തലപ്പലം പഞ്ചായത്തും തലപ്പലം പഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോയും ആയുർവേദ ഡിസ്പെൻസറികളും ചേർന്ന് നടത്തുന്ന സൗജന്യ ഹോമിയോയും
ആയുർവേദവും മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്നു വിതരണവും പനയ്ക്കപ്പാലം അംഗൻവാടിയിൽ വച്ച് ജൂൺ 20 (ശനിയാഴ്ച) നടത്തുന്നു. 9.30 മുതൽ 1വരെ ആണ് സമയം. രജിസ്‌ട്രേഷൻ സൗജന്യമാണ്.

സൗഹൃദ റസിഡൻസ് അസോസിയേഷൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജോ ജോസ് മേക്കാട്ട് സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീല ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പ്രേം ജി ആർ, തലപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ജോമി ബെന്നി, 9 ആം വാർഡ് മെമ്പർ സുധ രേഖു, 8 ആം വാർഡ്മെമ്പർ സൗമ്യ ജോർജ് എന്നിവർ ആശംസ പ്രസംഗം നടത്തും. സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അനീഷ് മാടോലിൽ കൃതജ്ഞത അർപ്പിക്കും.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കേണ്ട നമ്പർ : 9061572745 (ജോ ജോസ് മേക്കാട്ട് -പ്രസിഡണ്ട്-സൗഹൃദ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ), 99474 1393 (അനീഷ്‌ മാടോലിൽ -സെക്രട്ടറി -സൗഹൃദ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ).

Leave a Reply

Your email address will not be published. Required fields are marked *