സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. സൗത്ത് സുഡാനിൽനിന്ന് ഉഗാണ്ട വഴിയാണ് ഇവർ കൊച്ചി എയർപോർട്ടിലെത്തിയത്. ഛർദി ഉൾപ്പെടെ എബോള രോഗമെന്ന് സംശയിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ഇവർക്കുണ്ട്.
ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.





