general

പ്രവേശനോത്സവം ആഘോഷപൂർവം നടത്തി

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലേക്കെത്തിയ നവാഗത വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്നേഹപൂർവം സ്വീകരിച്ചു. പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ജിരാജ്, ജില്ലാ പഞ്ചായത്ത് അംഗം, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണ വിതരണം അർജുൻ എം പി നിർവഹിച്ചു. രജനി ഷാജി (മുണ്ടക്കയം Read More…

kottayam

നത്തിംഗ് ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്

കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്. ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര്‍ അവാര്‍ഡ് സമ്മാനിച്ചു. 2025-26 കാലഘട്ടത്തില്‍ ഓക്സിജന്‍ ഷോറൂമുകള്‍ വഴി നത്തിംഗിന്റെ ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയതെന്ന് നത്തിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു. ഓക്സിജന്‍ ഗ്രൂപ്പ് പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, നത്തിംഗ് കേരള സോണല്‍ ഡിസ്ട്രിബ്യൂട്ടര്‍ ബാലു Read More…

poonjar

പ്രവേശനോത്സവം ആഘോഷപൂർവമാക്കി കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ

പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ച് കുന്നോന്നി ഗവ. എച്ച്. ഡബ്ല്യു. എൽ. പി സ്കൂൾ ശ്രദ്ധേയമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കാരങ്ങളും ഒരുക്കങ്ങളും കൊണ്ട് വർണാഭമാക്കി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുജിത്ത് പി.സി. അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, സ്കൂൾ സീനിയർ അധ്യാപിക ഷീബ വി.എം., Read More…

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കൂൾ പ്രവേശനോത്സവത്തിനു നേതൃത്വം നൽകി

കളത്തൂകടവ് : ലയൺസ് ക്ലബ്‌ അരുവിത്തുറയുടെയും കളത്തൂകടവ് എ. കെ. സി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ സെൻറ് അൽഫോൻസാ എൽ. പി സ്കൂൾ കളത്തൂകടവിൽ പ്രവേശനോത്സവത്തിൽ നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് ,വാട്ടർ ബോട്ടിൽ , ടിഫിൻ ബോക്സ്‌ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ റ്റിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌ ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ Fr. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹ Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു പാമ്പാടി സ്വ​ദേശി തോമസ് ജോസിന് ( 44) പരുക്കേറ്റു. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു Read More…

general

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി. എ​ല്ലാ മാ​സ​വും ഒ​ന്നാം തി​യ​തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക വി​ല പു​ന​ർ​നി​ശ്ച​യി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ക്രൂ​ഡ് വി​ല വ​ർ​ധ​ന​യും ഹോ​ർ​മൂ​സ് പ്ര​ശ്ന​ങ്ങ​ളും വി​ല വ​ർ​ധ​ന​വി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി Read More…

obituary

ഫാ.ജോസ് മാറാമറ്റം നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസ് മാറാമറ്റം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്(തിങ്കൾ) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പളളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 3.00 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. സമാപന ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിക്കുന്നതാണ്. രാവിലെ 8.00 മണി മുതൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്. മാ​റാ​മ​റ്റം ജോ​സ​ഫ് – ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ 12 മ​ക്ക​ളി​ല്‍ അ​ഞ്ചാ​മ​നാ​യി Read More…

poonjar

ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ രണ്ട്‌ വെള്ളിമെഡൽ നേടി പൂഞ്ഞാർ സ്വദേശിനി

പൂഞ്ഞാർ: ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വി ഭാഗത്തിൽ കേരളത്തിന് വേണ്ടി രണ്ടു വെള്ളിമെഡൽ നേടി വേൾഡ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പൂഞ്ഞാർ സ്വദേശിനി. 80 കിലോഗ്രാം (80 KG) വിഭാഗത്തിൽ റൈറ്റ്, ലെഫ്റ്റ് ഹാൻഡ് (വലതു, ഇടതു കൈ) ഇനങ്ങളിലാണ് താരം രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. പൂഞ്ഞാർ പനച്ചിപ്പാറ അർച്ചന ബേക്കറി ഉടമയായ ജോസിന്റെ ഭാര്യ മിനി ജോസ് ആണ് കേരളത്തിന് അഭിമാനമായി മാറിയത്.