കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒപ്പോ ഫൈന്‍ഡ് എക്സ് 9 എസ്, ഫൈന്‍ഡ് എക്സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നിര്‍വഹിച്ചു. ആദ്യവില്‍പ്പന കോട്ടയം നെഹ്റു സ്റ്റേഡിയം ഹെഡ് ഓഫീസ് ഷോറൂമില്‍ എസ്തര്‍ അനിലും പാലായില്‍ അന്‍സിബ ഹസ്സനും ഇടപ്പള്ളിയില്‍ അതിഥി രവിയും കൊല്ലത്ത് ലക്ഷ്മി കീര്‍ത്തനയും നടത്തി. ഫോണുകള്‍ക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. ക്യാമറ സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള ഹാസല്‍ബ്ലാഡുമായി സഹകരിച്ചുള്ള Read More…
Month: June 2026
ഓക്‌സിജന്‍ ഷോറൂമുകളില്‍ ഒപ്പോ ഫോണുകളുടെ ആദ്യവില്‍പ്പന ആഘോഷമാക്കി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒപ്പോ ഫൈന്‍ഡ് എക്സ് 9 എസ്, ഫൈന്‍ഡ് എക്സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നിര്‍വഹിച്ചു. ആദ്യവില്‍പ്പന കോട്ടയം നെഹ്റു സ്റ്റേഡിയം ഹെഡ് ഓഫീസ് ഷോറൂമില്‍ എസ്തര്‍ അനിലും പാലായില്‍ അന്‍സിബ ഹസ്സനും ഇടപ്പള്ളിയില്‍ അതിഥി രവിയും കൊല്ലത്ത് ലക്ഷ്മി കീര്‍ത്തനയും നടത്തി. ഫോണുകള്‍ക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. ക്യാമറ സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള ഹാസല്‍ബ്ലാഡുമായി സഹകരിച്ചുള്ള Read More…
പുതുയുഗ കേരളം ലക്ഷ്യം ;UDF സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം
വി.ഡി. സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള Read More…
ഇഡി രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം
ഈരാറ്റുപേട്ട: സി.പി.ഐ (എം) പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ നടന്ന ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. തെക്കേക്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ (എം) ഏരിയ സെക്രട്ടറി ടി. എസ്. സിജു Read More…
കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ; ഗാഡ്ജറ്റുകളും ലാപ്ടോപ്പുകളും ഗൃഹോപകരണങ്ങളും വൻ വിലക്കുറവിൽ
കാഞ്ഞിരപ്പള്ളി : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30, 31 തിയതികളിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ നടത്തും. നവീകരിച്ച ഷോറൂമിൻ്റെ ഉദ്‌ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്‌ജറ്റുകൾക്കും മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഈ രണ്ടു ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് 11,999 രൂപ വരെയുള്ള ആകർഷകമായ സമ്മാനങ്ങൾ. ലാപ്ടോപ്പ് വാങ്ങുന്ന വർക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ ഐഡി കാർഡുമായി എത്തിയാൽ Read More…
ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നടത്തി. മൂവാറ്റുപുഴ ഷോറൂമില്‍ നടി അന്നാ രാജനും കോടിമതിയില്‍ സാധിക വേണുഗോപാലും അടിമാലിയില്‍ മസ്താനിയും അഞ്ചലില്‍ സാനിയ ബാബുവും നെടുമങ്ങാട് നിവേദ്യ ആര്‍. ശങ്കറും റാന്നിയില്‍ മിത്തു വിഗിലും കോട്ടക്കലില്‍ ദില്‍ഷ പ്രസന്നനും ആദ്യവില്‍പ്പന നടത്തി. 50 മെഗാപിക്സല്‍ സോണി AI ക്യാമറയും 8000mAh ഭീമന്‍ ബാറ്ററിയും 144Hz ഡിസ്‌പ്ലേയുമായി എത്തുന്ന Read More…
കണ്ടത്തിൽ ഏലിയാമ്മ സെബാസ്റ്റ്യൻ നിര്യാതയായി
എഴാച്ചേരി : കണ്ടത്തിൽ ഏലിയാമ്മ സെബാസ്റ്റ്യൻ (86) നിര്യാതയായി. സംസ്കാരം നാളെ (29/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രാമപുരം ഡിവിഷൻ മെമ്പർ അഡ്വ.ജോസഫ് കണ്ടതിന്റെ മാതാവാണ്.
കാറുകൾ കൂട്ടിയിടിച്ച് കുടുംബാംഗങ്ങൾക്ക് പരുക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. ചേർപ്പുങ്കൽ – മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം 2.30യോടെയാണ് അപകടം.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്നും നാളെയും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. അതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, Read More…
സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-ാമത് വീടിന്റെ താക്കോൽദാന കർമ്മം 30 ന്
മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിവരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-)മത് വീടിന്റെ താക്കോൽദാന കർമ്മം മെയ് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് പൂഞ്ഞാർ വി.എസ് അച്യുതാനന്ദൻ റോഡ് ഭാഗത്ത്, നിർമ്മിച്ച വീടിന്റെ ഭവനാങ്കണത്തിൽ വച്ച് Read More…











