ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈ സ്കൂളിലേക്ക് സയൻസ് വിഷയങ്ങൾക്ക് അധ്യാപകരെയും ആയമാരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. No. 6238596591, 9447140683
Month: June 2026
പ്രതിഭാ സംഗമവും പഠനോപകരണ വിതരണം നടന്നു
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡ് 22,എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. വാർഡ് മെമ്പർ മഞ്ജു മാത്യുവിന്റ നേതൃത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉദ്ഘാടനം നിർവഹിച്ചു, എ കെജെഎം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആഗസ്റ്റിൻ പീടികമലയിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സജിൻ വട്ടപ്പള്ളി ആശംസകൾ അറിയിച്ചു സംസാരിച്ചു. സിഡിഎസ് ഭാരവാഹികൾ ആശാവർക്കർമാർ കുടുംബശ്രീ Read More…
കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് പരുക്ക്
പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റ മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി ( 45)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണി വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.
രാഷ്ട്രീയ വേട്ടയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
പൂഞ്ഞാർ: സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, മുതിർന്ന നേതാവ് ഇ.എ മോഹനൻ Read More…
ബൈബിൾ വചന പഠന പരമ്പര; ‘ജീവമന്ന’ സീസൺ 1 വിജയികളുടെ സംഗമവും സീസൺ രണ്ട് പ്രഖ്യാപനവും
പാലാ: പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ 1 സമാപിച്ചു. ഇന്നലെ (27.05) സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടന്ന സംഗമത്തിൽ ഇടവക, ഫോറോന, രൂപതാ തല വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ”ജീവമന്ന ” സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടന്നു. സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും ക്യാഷ് അവാർഡ് നൽകി പ്രത്യേകം ആദരിച്ചു. സംഗമം Read More…
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കോട്ടയം പെരുമ്പായിക്കാട് വട്ടക്കാട്ടുകാലായില്‍ ശ്രുതിമോള്‍ സുരേഷിന് ടാബ്‌ലെറ്റ് സമ്മാനം. കഴിഞ്ഞദിവസം ശ്രുതി കോട്ടയം നാഗമ്പടത്തെ ഹെഡ് ഓഫീസ് ഷോറൂം സന്ദര്‍ശിച്ച് മൗസ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. അരുണ്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട്‌സുമാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ Read More…
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ചു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് ( 35) പരുക്കേറ്റു.11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം. വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം.വി.ജോസഫിനു ( 76) പരുക്കേറ്റു.11.30യോടെയാണ് അപകടം. ഇന്ന് രാവിലെ 25ാം മൈൽ ഭാഗത്ത് വച്ച് കാർ ഡിവൈഡറിൽ ഇടിച്ച് മണിമല സ്വദേശി ഇയോൺ ജോസഫിനു ( 11) പരുക്കേറ്റു. ഇന്നലെ വൈകിട്ട് Read More…
പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല; സേവനം ആഴ്ചയിൽ ഒരു ദിവസം മാത്രം
മുണ്ടക്കയം: ഗ്രാമീണ മേഖലയിലെ സാധാരണക്കാരന്റെ ഏക ആശ്രയമായ വർഷങ്ങൾക്കു മുമ്പ് സിവ്യൂ എസ്റ്റേറ്റിന്റെ ഭാഗമായി മനുഷ്യസ്നേഹിയായിരുന്ന കെ.വി.തോമസ് പൊട്ടംകുളം തന്റെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ആരോഗ്യ സേവനത്തിനായി സ്ഥാപിക്കപ്പെട്ടതും, ഇപ്പോൾ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റ അധീന യിൽലുള്ളതുമായ പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് രോഗികൾ കടുത്ത ദുരിതത്തിൽ. നിലവിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. ഇവിടെ സ്ഥിരമായി സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതാണ് ഈ Read More…
ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16T 5ഏയുടെ വില്‍പ്പന ആരംഭിച്ചു; ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളും
കോട്ടയം: ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 16ഠ 5ഏയുടെ വില്‍പ്പന ആരംഭിച്ചു. അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളുമാണ് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക ലോഞ്ച് ഓഫറുകളും ഉണ്ട്.50 മെഗാപിക്‌സല്‍ സോണി AI ക്യാമറയും 8000mAh ഭീമന്‍ ബാറ്ററിയും 144Hz ഡിസ്പ്ലേയുമായി എത്തുന്ന റിയല്‍മി 16T സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നിലവില്‍ ഓക്‌സിജന്‍ വഴി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ റിയല്‍മി ബാഗ് തികച്ചും സൗജന്യമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡുകള്‍ Read More…
ഇരട്ട വിദ്യാത്ഥിനികളുടെ എ പ്ലസ് നേട്ടം ഇരട്ടി മാധുര്യമായി
ഈരാറ്റുപേട്ട: ഇരട്ട സഹോദരിമാർക്ക് ഒന്നിച്ച് ഉന്നത വിജയംകരസ്ഥമാക്കിയ സന്തോഷത്തിലാണ് നാട് ഒന്നാകെ. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാത്ഥിനികളായ തെക്കേക്കര കരോട്ട് പറമ്പിൽ സക്കീർ ഷാഹിന ദമ്പതികളുടെ മക്കളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനും ആണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയത്. കഠിനാധ്വാനം ചെയ്ത് പരസ്പരം പിന്തുണച്ച് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഈ മിടുക്കികൾക്ക് എല്ലാവിധ പ്രോത്സാഹനം നൽകി മാതാപിതാക്കൾ കൂടെ നിന്നു.










