മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്തു Read More…
Month: April 2026
ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്
മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന് (ഊത്ത പിടിത്തം) എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും, കൂട്, അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു Read More…
ന്യൂനപക്ഷ കമ്മിഷൻ സെമിനാർ മേയ് 25ന് മാമ്മൻ മാപ്പിള ഹാളിൽ
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്കായി സംഘടിപ്പിക്കുന്ന സെമിനാർ മേയ് 25ന് (ശനി) കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 25ന് രാവിലെ 10.00 മണിക്കു പൊതുഭരണ(ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്യും. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ചടങ്ങിൽ അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശരി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ Read More…
കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 23, 24 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 25ന് മഞ്ഞ അലെർട്ടും ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. അതിശക്തമായ മഴ അപകടങ്ങളും കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി മലവെള്ളപ്പാച്ചിലും മിന്നൽ Read More…
ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയായ യുവതി സുമനസുകളുടെ സഹായം തേടുന്നു
മുണ്ടക്കയം: മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ് 25,26 ,തീയതികളിൽ നാട് ഒരുമിക്കുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇരു വൃക്കകളും പൂർണ്ണമായി തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന 39 വയസ്സുള്ള വീട്ടമ്മയായ സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട്. 15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും. പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട Read More…
കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് നിര്യാതനായി
മുണ്ടക്കയംഈസ്റ്റ്: കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് 89 നിര്യാതനായി. പരേതയായ ഭാനുമതിയാണ് ഭാര്യ. സംസ്കാരം നാളെ (24/5/2024) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,സിനി. മരുമക്കൾ: ജയലാൽ സന്തോഷ് (കോട്ടയം).
കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികളായ 3 പേർക്ക് പരുക്ക്
കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ (18), മാർട്ടിൻ (16) ,സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി നിര്യാതനായി
കുന്നോന്നി: വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി (അപ്പച്ചൻ 84) അന്തരിച്ചു.(അൽഫോൻസാ ഹോമിയോ ഡിസ്പെൻസറി പൂഞ്ഞാർ സംസ്കാര ശുശ്രുഷകൾ നാളെ (24/ 5/ 2024 ) രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ചാണ്ടി (കുരമ്പൻമൂഴി പറഞ്ഞാട്ട് കുടുംബാംഗം) മക്ക’: സോണി അലക്സ് (കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ്) ലല്ലു അലക്സ് ( കോപ്പർറ്റീവ് സ്കൂൾ തൊടുപുഴ) ബോബി അലക്സ് ( സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ) മരുമക്കൾ: ജോമി സോണി Read More…
ഈരാറ്റുപേട്ടയിലെ ലീഗ് ഓഫീസ് ഇനി മുതൽ ജനസേവന കേന്ദ്രവും
ഈരാറ്റുപേട്ട : പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പൊതുജന സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ് അഡ്മിഷൻ കരിയർ സംബന്ധമായ മുഴുവൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യ നിരക്കിൽ ലഭിക്കും. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം , Read More…
തിടനാട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്. സ്വകാര്യഭൂമിയിലെ മരങ്ങളും മരച്ചില്ലകളുംവീണുണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ട്ടങ്ങൾക്കും ബന്ധപ്പെട്ട സ്വകാര്യഭൂമിയുടെ ഉടമസ്ഥർ ഉത്തരവാദികളായിരിക്കും എന്ന് ദുരന്ത നിവാരണ നിയമം 2005 ലെ ദേശീയ സെക്ഷൻ 30 (2) (V) പ്രകാരം എല്ലാ പൊതുജനങ്ങളെയും അറിയിക്കുന്നു. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാൻ ബാധ്യതയെന്നും Read More…











