കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ (18), മാർട്ടിൻ (16) ,സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
Related Articles
വാഗമൺ പാലൊഴുകും പാറയിൽ എത്തിയ തിടനാട് സ്വദേശിക്ക് തെന്നി വീണ് പരുക്ക്
വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു
അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സുരേന്ദ്രനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10. 30 യോടെ വണ്ടൻ പതാൽ ഭാഗത്ത് വച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയതായി പറയപ്പെടുന്നു. സുരേന്ദ്രന് തലയ്ക്കാണ് പരുക്കേറ്റത്.
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്
പാലാ: ലോറിയും കാറും കൂട്ടിയിടിച്ചു ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പൂവത്തോട് സ്വദേശി ജോൺസൺ ജോസഫിനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് അമ്പാറനിരപ്പേൽ ഭാഗത്തു വച്ചായിരുന്നു അപകടം.