രാമപുരം : അർധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ), സ്വാതിക് സുരേഷ് ( 8), വാഴക്കുളം സ്വദേശി ആദിത്യൻ (16), ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം രാത്രി 12.15 ഓടെയാണ് സംഭവം.
പ്രവിത്താനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ഭാഗത്തു വച്ചായിരുന്നു അപകടം. കർട്ടൺ ജോലികൾ നടത്തുന്ന അർജുൻ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്.
മുണ്ടക്കയം : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ യാത്രക്കാരൻ മുണ്ടക്കയം സ്വദേശി കണ്ണപ്പനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രിയോടെ മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.