പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ: കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.
പ്രവിത്താനം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റ കടനാട് സ്വദേശികളായ ജോളി മാത്യു (58) മാത്യു (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം.