കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

റിട്ട. പോസ്റ്റുമാന്‍ ബൈക്കിടിച്ച് മരിച്ചു. ചങ്ങനാശ്ശേരി തുരുത്തി പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റുമാന്‍ ബൈക്കിടിച്ച് മരിച്ചു. തുരുത്തി കല്ലുതറ വീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകന്‍ കെ.ജി ദാമോദരന്‍ (75) ആണ് മരിച്ചത്.

എം.സി റോഡില്‍ തുരുത്തി കാനായ്ക്കു സമീപം പുത്തന്‍പീടിക ജങ്ഷനില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 യോടെ ആയിരുന്നു അപകടം. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം തുരുത്തിയിലെ സ്വകാര്യ തടിമില്ലില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

Advertisements

രാവിലെ ജോലിയ്ക്ക് കാല്‍നടയായി പോകുന്ന വഴിയാണ് ബൈക്കിടിച്ചു അപകടം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

പരേതന്‍ തുരുത്തി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും കെ.പി.എം.എസ് തുരുത്തി ശാഖാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി,തുരുത്തി മുരിക്കാട്ട് കുടുംബാംഗമാണ്.
മക്കള്‍: സജിനി, സന്ധ്യ.

മരുമക്കള്‍: വിനയന്‍, സജീവ്. സംസ്‌ക്കാരം നടത്തി.

You May Also Like

Leave a Reply