ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബ് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.നൈസൽ കൊല്ലംപറമ്പിൽ, എ.ജെ.അനസ്,സക്കീർ അക്കി, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ – വി. എം.അബ്ദുള്ള ഖാൻ – രക്ഷാധികാരി, നൈസൽ കൊല്ലംപറമ്പിൽ- പ്രസിഡൻ്റ്, പി.പി.നജീബ്,മുഹമ്മദലി ഖാൻ (വൈസ് പ്രസിഡൻ്റ് മാർ),അജീബ് മുത്താരംകുന്ന് – സെക്രട്ടറി,സക്കീർ അക്കി – ട്രഷറർ, എ.ജെ.അനസ് – പബ്ലിക് റിലേഷൻ,റിയാസ് ഇയ്യ, റസ്സാക്ക് റസ്സാമി(ജോയിൻ്റ് സെക്രട്ടറി മാർ),സലിം തൊമ്മൻപറമ്പിൽ Read More…
ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് Read More…
ഈരാറ്റുപേട്ട: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങാകുവാൻ ഈരാറ്റുപേട്ട പൗരവലിയുടെ നേതൃത്വത്തിൽ അവശ്യസാധനകളുടെ ശേഖരണം ആരംഭിച്ചു. ഇതറിഞ്ഞ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ) ഉമ്മിയ്ക്ക് ആപ്പിളിന്റെ ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുകളുമായ് ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ എത്തുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ചില്ലറതുട്ടുകളെല്ലാം ഐദിൻ ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ നൽകി.