erattupetta

കടുവാമൂഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കടുവാമൂഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂളിൽ വിശ്വവിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന് പിടിഎ ഭാരവാഹികൾ നേതൃത്വം നൽകി.

ജീവിത ഗന്ധി ആയ അനുഭവങ്ങളാണ് ബഷീർ കൃതികളുടെ പ്രത്യേകത എന്നും ഇതിന് ഒരു കാലത്തും പ്രസക്തി നഷ്ടമാകുന്നില്ലെന്നും അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി ആർ അഭിപ്രായപ്പെട്ടു. ബഷീർ അനുസ്മരണ യോഗത്തിന് അധ്യാപകരായ ശ്രീമതി. വിജു ഇ ബി, ശ്രീ. ബിബിൻ ബേബി, ശ്രീമതി. ഷഹന നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *