Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • പിസി ജോർജിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല
  • മുകുളേൽ കുര്യൻ വർക്കി നിര്യാതനായി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
  • കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
  • വിട്ടമ്മമാരുടെ കണ്ണിരില്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ന്നടിയും ഡോ എന്‍ ജയരാജ്
  • മരങ്ങാട്ടുപിള്ളി ആശുപത്രിയിലേക്ക് വഴിയായി; പക്ഷേ രോഗികള്‍ പെരുവഴിയില്‍
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Erattupetta News»ഈരാറ്റുപേട്ടയിൽ മിനിസിവിൽ സ്റ്റേഷൻ പണിയണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിൻ്റെ പഴക്കം
Erattupetta News 1 Min Read

ഈരാറ്റുപേട്ടയിൽ മിനിസിവിൽ സ്റ്റേഷൻ പണിയണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിൻ്റെ പഴക്കം

adminBy adminDecember 22, 2021No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

ഈരാറ്റുപേട്ട: മിനി സിവിൽസ്റ്റേഷൻ ഈരാറ്റുപേട്ടയിൽ പണിയണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഈരാറ്റുപേട്ടയിലെ എട്ടോളം സർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

സബ്ട്രഷറി, സബ് രജിസ്റ്റർ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, കൃഷിഭവൻ, വാട്ടർ അതോറിറ്റി ഓഫീസ്, എ.ഇ.ഓഫീസ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, മാർ മല ഇലക്ട്രോ പ്രോജക്ട് ഓഫീസ് എന്നീ ഓഫീസുകൾക്കായി മാസം തോറും ലക്ഷം കണക്കിന് രൂപയാണ് വാടക നൽകാനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.


പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഒന്ന് പോലും സിവിൽ സ്റ്റേഷൻ ഇല്ലാത്തതാണ് ഇത്രയധികം സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടായത്.

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ച് നഗരഹൃദയത്തിൽ 2.25 ഏക്കർ സ്ഥലം നിലവിലുണ്ട്. പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ച് അഞ്ച് നിലകളിലായി ക്വാർട്ടേഴ്സ് പണിയാനായി ഒരേക്കർ കഴിച്ച് ഒന്നേ കാൽ ഏക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷൻ പണിയാൻ ഉപയോഗ്യമാണെന്ന് സംസ്ഥാന നഗരസൂത്രണ വകുപ്പ് പ്ലാനിംഗ് വിഭാഗം റിപ്പോർട്ട് നൽകീയിട്ടുള്ളതാണ്.


കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഈ സ്ഥലം നഗരസഭാ അധ്യക്ഷ യോടൊപ്പം സന്ദർശിച്ചിരുന്നു.ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിതമായാൽ ലക്ഷക്കണക്കിന് രൂപ മാസ വാടക ഇനത്തിൽ സർക്കാരിന് ലഭിക്കാൻ സാധിക്കും. അതു കൂടാതെ പലവിധ ആവശ്യങ്ങൾക്കായി ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് മിനി സിവിൽ സ്റ്റേഷൻ പണിതാൽ വളരെയേറെ പ്രയോജന പ്പെടും. അതു കൊണ്ട് എത്രയും വേഗം ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleകേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19
Next Article ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട്‌ ഒരു ലക്ഷം രൂപ വിതരണം ചെയ്തു

Related Posts

പിസി ജോർജിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല

May 21, 2022

അധ്യയന വർഷാരംഭ പ്രത്യേക വായ്പാ പദ്ധതികളുമായി മീനച്ചിൽ ഈസ്റ്റ് ബാങ്ക്

May 17, 2022

ഇടമറുക് ആശുപത്രിയിൽ ഈവനിംഗ് ഒ പി ആരംഭിച്ചു

May 17, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.