erattupetta

കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: തേവരുപാറ ജബലന്നൂർ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ തേവരുപാറ മദ്രസ്സ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ ദിശാ ബോധം നൽകുന്നതിന് തേവരുപാറ ജബലന്നൂർ യുവജന വേദി നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം സിജി റിസോഴ്‌സ് പേഴ്സൻ അമീൻ മുഹമ്മദും, തസ്‌നി മാഫീൻ എന്നിവർ ക്‌ളാസിന് നേതൃത്വം നൽകി.

ജബലന്നൂർ മസ്ജിദ് ഇമാം ഷിബിലി നദ്‌വി ഉത്ഘാടനം ചെയ്തു. ആർ ഐ ടി അധ്യാപകൻ മുഫീദ് .വി ഇ. ജമഅത്ത് പ്രസിഡൻറ് ഷാഹുൽ നാകുന്നത്ത് , സെക്രട്ടറി സുനീർ എ പി , ഉനൈസ് കാരയ്ക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *