പൂഞ്ഞാർ: ബാലസംഘം സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ സ്മരണ ദിനത്തിൽ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി സാംസ്കാരിക നിലയത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി. ഫെസ്റ്റവെൽ ബാലസംഘം ജില്ലാ കമ്മറ്റി പ്രസിഡൻ്റ് വൈഷ്ണവി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് 2, എൻ.എം.എം.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലസംഘം ഏരിയ പ്രസിഡൻ്റ് സുമിനാമോൾ ഹുസൈൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ബാലസംഘം ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ, പൂഞ്ഞാർ
തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ബാലസംഘം ഏരിയ കൺവീനർ വി.കെ ഗംഗാധരൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന മധുമോൻ, നിഷ സാനു, ബാലസംഘം മേഖല കൺവീനർ പി.ജി പ്രമോദ്, ആശ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.