പെരിങ്ങുളം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പെരിങ്ങുളം മഠാംഗം സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി (91) അന്തരിച്ചു. കോലോത്ത് ചാക്കോ, മറിയം ദമ്പതികളുടെ മകളാണ്. പരേത പെരിങ്ങുളം, കല്ലൂർക്കുളം, കോതനല്ലൂർ, അൽഫോൻസാ ഹോസ്റ്റൽ, പോർസ്യുങ്കുള, കണ്ണാടിയുറുമ്പ്, കൂട്ടിക്കൽ, മലയിഞ്ചിപ്പാറ, തിടനാട്, പൂഞ്ഞാർ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.സി. ചാക്കോ, പരേതരായ അന്നമ്മ മൈക്കിൾ ചന്ദ്രൻകുന്നേൽ പെരിങ്ങുളം, ത്രേസ്യാക്കുട്ടി ലൂക്കോസ് മൂഴിയാങ്കൽ പൂഞ്ഞാർ, കെ.സി. മാത്യു ചെന്നൈ. സംസ്കാരം ശനിയാഴ്ച (22) 1.30 ന് മഠം ചാപ്പലിൽ വിശുദ്ധ Read More…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങളം(പള്ളിക്കത്തോട്): ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകിട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10-നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ്(പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്സാണ്ടർ(കുളങ്ങരമുറിയിൽ, പൈക). സംസ്കാരം ഇന്ന് (തിങ്കളാഴ്ച) 2.30-ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.