കോട്ടയം: ‘തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ ‘എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കളക്ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ, Read More…
അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. Read More…
കോട്ടയം : മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ 300 പ്രത്യേക പ്രസ്താവനയിൽ കർഷകജനതയെ അവഗണിച്ചതിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബജറ്റിന്റെ ഉപധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭവും കാലാവസ്ഥാവ്യതിയാനവും വിലത്തകർച്ചയും മൂലം തകർന്നു തരിപ്പണമായ കൃഷിക്കാരുടെ രക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കാതിരുന്നത് തികച്ചും നിർഭാഗ്യകരമാണ്. രൂക്ഷമായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ പുതിയ കാർഷിക Read More…