kottayam

കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ

കോട്ടയം: കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാർക്ക്് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇതിൽ 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസുള്ള 20836 വോട്ടർമാരുണ്ട്.

85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 0.01 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ. വോട്ടർമാരിൽ 1.31 ശതമാനം പേർ 85 വയസിനു മുകളിലുള്ളവരും 1.30 ശതമാനം 18-19 വയസുള്ളവരുമാണ്. 0.94 ശതമാനമാണ് ഭിന്നശേഷിക്കാർ.

2024 ജനുവരി 22ന് സംക്ഷിപ്ത വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയിൽ 33,041 പേർ പുതുതായി വോട്ടർപട്ടികയിൽ പേരു ചേർത്തു. 3923 പേർ കോട്ടയം ജില്ലയിലേക്കു പേരുമാറ്റി.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ നിയമസഭാ മണ്ഡലങ്ങൾ, മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *