ഈരാറ്റുപേട്ട: നടയ്ക്കൽ ആനിയിളപ്പ് കുഴികാട്ടിൽ വർഗീസ് മത്തായി (അപ്പച്ചൻ-76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (17-09-2025) വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അതിരമ്പുഴ ഐക്കരകുഴി ത്രേസ്യാമ്മ വർഗീസ്. മക്കൾ: ജാൻസി, സനിറ്റ്, ബെനിറ്റ്. മരുമക്കൾ: അനു വർഗീസ് വെള്ളിസ്രാക്കൽ, ആശ സെബാസ്റ്റ്യൻ വടക്കേമുറിയിൽ, പരേതനായ കെ.എസ്.ബാലചന്ദ്രൻ.
മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹം, ദീർഘകാലം ഡി.സി.സി. പ്രസിഡന്റായും കെ.പി.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, നോർത്ത് പറവൂർ മുൻസിപ്പൽ ചെയർമാൻ, മിൽമ ചെയർമാൻ എന്നീ നിലകളിലും മികച്ച സേവനമാണ് കാഴ്ചവെച്ചത്.
പാലാ: സാമൂഹിക പ്രവർത്തകൻ പാലാ തെക്കേക്കര മുണ്ടയ്ക്കൽ സന്മനസ്സ് ജോർജ് (ജോർജ് ജോസഫ്-67) അന്തരിച്ചു. ഭൗതീകശരീരം തിങ്കളാഴ്ച (13/04/2026) വൈകിട്ട് 4.30 മുതൽ 6 വരെ പല മുൻസിപ്പൽ ടൗൺ ഹാളിലും വൈകിട്ട് 6 നു ശേഷം ഇടപ്പാടിയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്. സംസ്കാര ശുശ്രുഷകൾ ചൊവ്വാഴ്ച (14/04/2026) രാവിലെ 10 മണിക്ക് പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്തുള്ള വീട്ടിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പാലാ തൈമുറിയിൽ ലിസി. Read More…