general

ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഉപഹാര വിതരണം

ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, ഡെൻസി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജഗു സാം അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ലോക്കൽ മാനേജർ, ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ മുഖ്യ പ്രഭാഷണം നടത്തി.

പാലാ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. നവാഗതർക്ക് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ ഉപഹാരമായി നൽകുന്ന സ്കൂൾ ബാഗ്, കുട ,നോട്ട് ബുക്ക് ഇവയുടെ സമർപ്പണം നടന്നു.

ടീച്ചർ ഇൻ ചാർജ്ജ് ലിൻ്റാ ദാനിയേൽ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ്, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും, ഓ.എസ്.എ ട്രഷററുമായ സിബി മാത്യു പ്ലാത്തോട്ടം, അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റുമാരായ അരുൺ കുളമ്പള്ളിൽ, മനോജ് മാത്യു (പുതിയ പ്രസിഡന്റ് ), സെക്രട്ടറി മനേഷ് കല്ലറക്കൽ, അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ റ്റി മാത്യു തെക്കേൽ, ഡയറക്ടർ ബോർഡ് മെമ്പർ സുകുമാരൻ പുതിയ കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

സ്കൂളിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ച് സ്കൂൾ അധികൃതർ ലയൺ മെമ്പേഴ്സിനെ പൊന്നാടായണിയിച്ച് ആദരിച്ചു. ക്ലബ് മെമ്പർമാരായ പ്രിൻസൺ പറയൻകുഴി, ഉണ്ണി മഠത്തിപറമ്പിൽ എന്നിവരും പ്രോജക്ടുകൾക്ക് നേതൃത്വം നൽകി.

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ എൻ എം എം എസ് അവാർഡ് ജേതാവ് അനീഷാ മോൾ അനീഷിന് സ്കോളർഷിപ്പ് നൽകുകയും സമ്മേളന ശേഷം എല്ലാ നവാഗതർക്കും രക്ഷിതാക്കൾക്കും സ്നേഹവിരുന്ന് ഒരുക്കി പ്രവേശനോത്സവം വേറിട്ടതാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *