general

വയോജന ആരോ​ഗ്യത്തിന്റെ സന്ദേശവുമായി ഏറ്റുമാനൂരിൽ നടന്ന വാക്കത്തോൺ വർണാഭമായി

ഏറ്റുമാനൂർ: ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാ​ഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി.

250ൽ പരം സീനിയർ സിറ്റിസൺ അം​ഗങ്ങളാണ് വയോജനആരോ​ഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നത്. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺസ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാൻ എത്തിയിരുന്നു.

ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നു ആരംഭിച്ച വാക്കത്തോൺ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ ഫ്ലാ​ഗ് ഓഫ് ചെയ്തു. പേരൂർ ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി, എം.സി.റോഡ് , സെൻട്രൽ ജംക്ഷൻ ചുറ്റി പടിഞ്ഞാറെ നട വഴി നന്ദാവനം ഓഡിറ്റോറിയത്തിൽ തിരികെ എത്തിച്ചേർന്നു.

തുടർന്നു നടത്തിയ സമ്മേളനം ജില്ല പ്രസിഡന്റ് ഡോ.വി.വി.സോമന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ (റിട്ട ഐ.പി.എസ്) ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോ​ഗ്യസംരക്ഷണത്തിനായി മാർ സ്ലീവാ മെഡിസിറ്റി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേ​ഹം പറഞ്ഞു.

മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നടത്തി. സീനിയർ സിറ്റിസൺ സമൂഹത്തിലെ അഭിവാജ്യ വിഭാഗമാണെന്നും വയോജനങ്ങളുടെ ആരോ​ഗ്യപരിപാലനത്തിനു മാർ സ്ലീവാ മെഡിസിറ്റി മുഖ്യ പരി​ഗണനയാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു.മാർ സ്ലീവാ മെഡിസിറ്റിയുടെ ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തി.

മുതിർന്ന പൗരന്മാർക്കു ( 60 വയസ്സിനു മുകളിൽ ഉള്ളവർക്ക്) ജറിയാട്രിക് മെഡിസിൻ്റ വിഭാഗത്തിൽ ഒരു മാസം മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ കൺസൾട്ടേഷനാണ് പ്രഖ്യാപിച്ചത്. ഫ്ലോറൻസ് നൈറ്റിം​ഗൽ അവാർഡ് നേടിയ സോജ.ബേബി.കെയെ ചടങ്ങിൽ ആദരിച്ചു.

മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ , ഫെഡറേഷൻ ജില്ല സെക്രട്ടറി പി.ജെ.ഹരികുമാർ, സംസ്ഥാന സെക്രട്ടറി ഡോ.കെ.എൻ.സോമദാസൻ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് ഹെഡ് ജിതിൻ വി. ജിമ്മി എന്നിവർ പ്രസം​ഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റി അസോ. ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ ജോസഫ് കരികുളം , റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഡോ. മാത്യു ചേന്നാട്ട് , ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. രശ്‌മി നായർ തുടങ്ങിയവരും വോക്കത്തോണിൻ്റെ ഭാഗമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *