അരുവിത്തുറ: കാരിവേലിൽ കെ ഒ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (റിട്ട. അദ്ധ്യാപിക, സെൻ്റ് ജറോംസ് യു.പി.സ്ക്കൂൾ, വെള്ളയാംകുടി, കട്ടപ്പന) (81)നിര്യാതയായി.പരേത പാമ്പാടി ആലാംപള്ളി കുടുംബാംഗം ആണ്. മക്കൾ: മിനി കെ. തോമസ് (റിട്ട. അദ്ധ്യാപിക, ഫാത്തിമ എൽ.പി.എസ്, കാരക്കുന്നം), സജി കെ. തോമസ് (ഡപ്യൂട്ടി ചീഫ് മാനേജർ- സർക്കുലേഷൻ, മാതൃഭൂമി, കോട്ടയം), അജി കെ. തോമസ് (സെക്രട്ടറി, കട്ടപ്പന മുനിസിപ്പാലിറ്റി), അനി കെ തോമസ് ( ജൂണിയർ സൂപ്രണ്ട്, സബ് ട്രഷറി, അയർക്കുന്നം). മരുമക്കൾ: എൻ.ഐ. Read More…
പാലാ: പുലിയന്നൂർ വട്ടക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ കൊച്ചുറാണി തോമസ് (63) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് കാനാട്ടുപാറ മരിയസദനത്തിനു സമീപം സഹോദര വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (9/5/ 2025) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. മക്കൾ: സ്നേഹ, ആബേൽ, സമീര, പരേതയായ സൗമ്യ. മരുമക്കൾ: സോണി അലിങ്കൽത്താഴെ കണ്ണൂർ, ബിബിൻ കുമ്പളാനിക്കൽ കണ്ണൂർ, ആഷ്ലി പൊറ്റേടം കട്ടച്ചിറ.
പാറത്തോട് : പാലത്തിട്ടയിൽ രാധാകൃഷ്ണൻ (70)നിര്യാതനായി. ഭാര്യ:സുഷമ്മ കോതമംഗലം വാരപ്പെട്ടി ചെറുകരപറമ്പിൽ കുടുബാഗം. മകൻ: രാഹുൽ (വി.ഇ. ഒപാറത്തോട് ഗ്രാമ പഞ്ചായത്ത്). സംസ്കാരം നാളെ (ശനിയാഴ്ച) 12 ന് വീട്ടുവളപ്പിൽ.