Ramapuram News

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 2023-‘24 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ Mob: 9447414876, 8281257911, 8848660310. 1995 ൽ 130 വിദ്യാർത്ഥികളുമായി ആരംഭിച്ച കലാലയത്തിൽ ഇന്ന് 1700 ഓളം കുട്ടികൾ 14 കോഴ്സുകളിലായി പഠനം നടത്തിവരുന്നു.

2020 ൽ യു ജി സി യുടെ അംഗീകാരവും ഐ എസ് ഒ സർട്ടിഫിക്കേഷനും ലഭിച്ച മാർ ആഗസ്തിനോസ് കോളേജ് ഇന്ന് NSDC , IEDC , IIC, KILA , UBA , Taly Accademy എന്നീ വിവിധ സ്ഥാപനങ്ങളുടെ പാർട്ണറുമാണ് . അക്കാദമിക് പ്രോഗ്രാമുകളോടൊപ്പം വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുന്നതിന് 16 വാല്യൂ ആഡഡ് കോഴ്സുകളും, 4 പി ജി ഡിപ്ലോമ പ്രോഗ്രാമുകളും വിവിധ സർട്ടിഫിക്കറ്റ്, ആഡ് ഓൺ പ്രോഗ്രാമുകളും നടത്തിവരുന്നു.

25 വർഷംകൊണ്ട് 100 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയത് കോളേജിന്റെ അക്കാദമിക് മികവിന്റെ കരുത്തുറ്റ തെളിവാണ് . ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാമ്പസ് പ്ലേസ്മെന്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോൾ ജോലി ചെയ്തു വരുന്നു.

റെവ . ഡോ . ജോർജ് വര്ഗീസ് ഞാറക്കുന്നേൽ മാനേജരായും, 110 ഓളം അധ്യാപക, അനധ്യാപകർ ജോലി ചെയ്യുന്ന മാർ ആഗസ്തീനോസ് കോളേജ് എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി യു ജി സി അംഗീകാരം ലഭിച്ച സ്വയാശ്രയ കോളേജാണ്.

മാർ ആഗസ്തീനോസ് കോളേജിലെ കോഴ്സുകൾ:-

  1. BBA 2 Batches
  2. BCA 2 Batches
  3. B Sc Electronics
  4. B Sc Biotechnology
  5. B Com Co-operation 2 Batches
  6. B Com F & T
  7. B A English Literature and Communication Studies
  8. M Sc Computer Science
  9. M Sc Electronics
  10. M Sc Biotechnology
  11. M S W
  12. M A HRM
  13. M Com
  14. M A English.

Leave a Reply

Your email address will not be published.