pala

പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ 90-മത് സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 01 ന്

പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ -ലെ 90-ാം വാർഷികം 2024 മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു.

സ്കൂൾ മാനേജർ വെരി.റവ.ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും.

പ്രസ്തുത സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. മായ രാഹുൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ, PTA പ്രസിഡന്റ് ശ്രീമതി. മഞ്ജു ടോമി, സ്കൂൾ ലീഡർ അഖില്‍ സിജോ, സ്കൂൾ ചെയർപേഴ്സൺ പ്രിയങ്ക ജോസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷാജിമോന്‍ ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി. നിധിയ അന്ന രാജീവ് തുടങ്ങിയവർ സംസാരിക്കുന്നതാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *