ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഥികന്, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ Read More…
പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി (73) അന്തരിച്ചു. സംസ്കാരം (വ്യാഴം ) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന സുനിൽ, രാജേഷ്, മരുമകൻ : സുനിൽ കുമാർ.
തീക്കോയി: തൊഴുത്തുങ്കല്‍ ടി. ഡി. തോമസ് (തൊമ്മച്ചന് -78) അന്തരിച്ചു. സംസ്കാരം നാളെ 10 ന് തീക്കോയി സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍. ഭാര്യ എല്‍സമ്മ (ക്ലാരമ്മ) അടിവാരം അറക്കകുന്നേല് കുടുംബാംഗം. മക്കള്‍: ജസ്റ്റിന് തോമസ്, ഓസ്റ്റിന്‍ തോമസ്, ബാസ്റ്റിന് തോമസ്. മരുമക്കള്‍: സീന പാക്കത്ത്കുന്നേല് (ഇളംതോട്ടം), അഞ്ചു ഓലിക്കല്‍ (മണ്ണയ്ക്കനാട്), രമ്യ പൊട്ടനാനിയില്‍ (വെള്ളികുളം).