കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനേ ഇവ പുറത്തെടുക്കൂ. വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രിതന്നെ നാട്ടകം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടു Read More…
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബാക് ടു ക്യാമ്പസ് സെയില്‍ നടത്തും. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ്, പിസി തുടങ്ങിയവ വന്‍വിലക്കുറവില്‍ സെയിലില്‍ ലഭ്യമാണ്. സ്കൂള്‍, കോളേജ് തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ഓഫറുകളിലും വിലക്കുറവിലും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും പിസികളും വാങ്ങാം. സ്പെഷ്യല്‍ ഇഎംഐ ഓഫറുകളും അധികവാറന്റികളും എക്സ്ചേഞ്ച് ഓഫറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം കൂടുതല്‍ ഡിസ്കൗണ്ട് ഓഫറുകളും ഉണ്ട്. കനോന്‍ ഇങ്ക് Read More…
കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം Read More…