general

കുഴൽ കിണർ നിർമ്മാണം: രജിസ്‌ട്രേഷൻ നിർബന്ധം

കോട്ടയം: സംസ്ഥാനത്ത് കുഴൽ കിണർ, ട്യൂബ് വെൽ, ഫിൽറ്റർ പോയിന്റ്, ഹാൻഡ് ബോർ തുടങ്ങിയവ നിർമ്മിക്കുന്ന ഏജൻസികൾക്കും ഉപയോഗിക്കുന്ന റിഗുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ റിഗ്ഗുകളും പ്രവർത്തിപ്പിക്കുന്ന ഏജൻസികളും വ്യക്തികളും ഭൂജലവകുപ്പ് ജില്ലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുകയും വർഷാവർഷം പുതുക്കുകയും വേണം.

സാധുവായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രില്ലിംഗ് നടത്തിയാൽ ആദ്യകുറ്റത്തിന് ഒരു ലക്ഷം രൂപ പിഴയീടാക്കും. കുറ്റം ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും പോലീസ് സഹായത്തോടെ റിഗ്ഗ് കണ്ടുകെട്ടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0481-2560436.

Leave a Reply

Your email address will not be published. Required fields are marked *