ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പൂഞ്ഞാർ: ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64) അന്തരിച്ചു. സംസ്കാരം നാളെ (16-7 -2024)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുജാലിനി, മക്കൾ: വിമൽ തങ്കച്ചൻ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. മരുമക്കൾ :രേഷ്മ, നിതീഷ് ഫോട്ടോ കെ വി തങ്കച്ചൻ.
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം വെച്ചുപറമ്പിൽ പി ആർ ഗോമതിയമ്മ (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത റാന്നി പെരുംതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ടി ആർ രവിചന്ദ്രൻ (മാനേജർ,പാറത്തോട് സർവീസ് സഹകരണ ബാങ്ക്, ഇടക്കുന്നം ശാഖ), അജിത് കുമാർ (ദുബായ്). മരുമക്കൾ: നിഷ, ആശ.
അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).