ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, Read More…
മുൻകാലങ്ങളെ അപേക്ഷിച്ചു വൻതോതിലുള്ള വിലവർധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വിലക്കുറവുണ്ട് എന്ന് മന്ത്രി അവകാശപ്പെടുമ്പോഴും പൊതു വിപണിയിലെ വിലവർധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് പ്രതിഷേധപ്രകടനം ഉത്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ് പറഞ്ഞു. പ്രസിഡൻറ് ഇ.പി. അൻസാരി സെക്രട്ടറി എസ്.എം. ഷാഹിദ്, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് മുനിസിപ്പൽ ഭാരവാഹികളായ ജെലീൽ Read More…
ഈരാറ്റുപേട്ട: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. റിദാ ഫാത്തിമ (പ്രസിഡന്റ്), ഫർസാന സമദ് (ജനറൽ സെക്രട്ടറി), ഹിദാ ഇബ്രാഹിം (വൈസ് പ്രസിഡന്റ്), ആലിയ പി. സൈഫൽ (ജോയിന്റ് സെക്രട്ടറി), ഹിബ ഫാത്തിമ (റിസർച്ച് & സ്റ്റഡീസ്), ബാസിമ പി. അഷ്റഫ് (സർവീസ്), ഫാദിയാ പി.എസ്, ഫിദ സലിം, ഹലീമ ബീവി (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇസ്മായിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.