pala

കവീക്കുന്നിലും പാമ്പൂരാംപാറയിലും ദുഃഖവെള്ളി ആചരണം

പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലും പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിലും ദുഃഖവെള്ളി ആചരണം നടക്കും. 2024 മാർച്ച് 29ന് രാവിലെ 6:45 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ പീഡാനുഭവകർമ്മങ്ങൾ. തുടർന്ന് 8:30 ന് പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി.

പാമ്പൂരാംപാറയിൽ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ വചനസന്ദേശം നൽകും. തുടർന്നു പാമ്പൂരാംപാറയിൽ കുരിശിൻ്റെ വഴിയും നേർച്ചചോറു വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *