പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തമിഴ്നാട് സ്വദേശി ക്രിസ്തുരാജിനെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ പറപ്പള്ളി റൂട്ടിലായിരുന്നു അപകടം.
പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ (68) വീട്ടിലേക്ക് പോകാനായി സ്കൂട്ടറിൽ റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ മൗൻസുവിനെതിരെ പാല പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.
ഭരണങ്ങാനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സേവ്യർ ജെയിംസിനെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ :റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.