കോട്ടയം : സി.പി. എം ന്റെ ആസ്ഥാന കേന്ദ്രമായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലി പ്രസ്താവിച്ചു.
ഇത് കേരളത്തെ കലാപഭൂമിയാക്കാനുള്ള പ്രതിപക്ഷത്തിന്റെ ആസൂത്രിത നീക്കമാണെന്നും സന്തോഷ് കുഴിവേലിചൂണ്ടിക്കാട്ടി. എ.കെ.ജി.സെന്ററിന് നേരെ നടന്ന ബോംബേറിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.