അരുവിത്തുറ: ലോക സമൂഹത്തെ പിടിച്ചുലച്ച മഹാമാരി ആയ കോവിഡിനു ശേഷം ഉയിർത്തെഴുന്നേൽപ് പാതയിലായ മനുഷ്യരാശി കോവിഡിനുശേഷമുള്ള പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് ഒരു സാമൂഹിക സാമ്പത്തിക നവീകരണ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയാണ് അരുവിത്തുറ പള്ളി (റിനൈസൻസ് 2022-23). ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് “സഹദാ“ എന്നാണ്.
സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം, സുകൃത പ്രേക്ഷിതത്വം, സുകൃത കലാലായം, സുകൃത സമർപ്പണം, സുകൃത പൈതൃകം എന്നീ പത്തിനകർമ്മ പദ്ധതികളാണ് അരുവിത്തുറയുടെ നവീകരണത്തിനായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് 20-ാം തീയതി ഞായറാഴ്ച രാവിലെ 6.45നുള്ള വിശുദ്ധ കുർബാന മദ്ധ്യേ നിർവഹിക്കുന്നതാണ്.
അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, കോളജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. സെബാസ്റ്റ്യൻ നടൂത്തടം, ഫാ. പോൾ നടുവിലേടം, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരി എന്നിവർ നേതൃത്വം നൽകും.
പരിപാടിയുടെ നടത്തിപ്പിനായി അരുവിത്തുറ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. റെജി മേക്കാടൻ ജനറൽ കൺവീനറായും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
കമ്മിറ്റിയംഗങ്ങളായി ജോണി കൊല്ലംപറമ്പിൽ, മാർട്ടിൻ വയമ്പോത്തിനാൽ, ബെനിസൺ സണ്ണി, ബെന്നി വെട്ടത്തേൽ, ഷാജു കുന്നക്കാട്ട്, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, ഡോ. ബേബി സെബാസ്റ്റ്യൻ, സിസ്റ്റർ ആനി കല്ലറങ്ങാട്ട്, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ഷിനു പുത്തൻപറമ്പിൽ, ജയ്സൺ അരീപ്ലാക്കൽ, മാമ്മൻ മാത്യു ജേക്കബ്, അരുൺ താഴ്ത്തുപറമ്പിൽ, സിസ്റ്റർ നൈസി, ഷിബു വെട്ടത്തേൽ, ഉണ്ണി വരയാത്തുകരോട്ട്, ഡോ. തോമസ് പുളിക്കൻ, സിസ്റ്റർ റീന, ബിനോയി സെബാസ്റ്റ്യൻ വലിയവീട്ടിൽ എന്നിവരെയും ഭാരവാഹികളായും ഓരോ പരിപാടികളുടെ നടത്തിപ്പിനായി 20 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പദ്ധതിയുടെ ഭാഗമായി അധ്യാപകന ദിനാഘോഷം, മുതിർന്നവരുടെ കൂട്ടായ്മ, തൊഴിലാളി സംഗമം, നവോമി സംഗമം, വനിതാ കൂട്ടായ്മ തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.