പൂഞ്ഞാർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന പ്രതിഷേധത്തിന് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രനും ലോക്കൽ സെക്രട്ടറി കെ. റെജി, കമ്മിറ്റി അംഗങ്ങളായ എം.പി. പ്രമോദ്, പി.എസ്. വിജയകുമാർ, വിമൽ തങ്കച്ചൻ, ജിബിൻ കല്ലാച്ചേരിൽ, പി.പി. രാജു, സജി വി.റ്റി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.





