കോട്ടയം:രാജ്യത്തിന്റെ വികസന വളർച്ച തുടരാൻ മോദി സർക്കാർ മുന്നാമതും വരേണ്ടത് അനിവാര്യമെന്ന് കോട്ടയംമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. സമസ്ഥ മേഖലയിലും വികസനക്കുതിപ്പുള്ള രാജ്യമായി ഭാരതം മാറി . എൻ.ഡി.എ. സ്ഥാനാർത്ഥി യുടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കലാ ജാഥ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു തുഷാർ. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.15 പേർ അടങ്ങുന്ന കൈകൊട്ടിക്കളി സംഘം നാടൻ പാട്ട് സംഘം 15 പേരടങ്ങുന്ന കളരിപ്പയറ്റ് സംഘം Read More…
kottayam
ജനാധിപത്യത്തിലെ സമരായുധമാണ് നോട്ട; നോട്ടയ്ക്കായി പ്രചാരണം
കോട്ടയം: ജനാധിപത്യത്തിലെ സമരായുധമാണ് നോട്ടയെന്നും തിരഞ്ഞെടുപ്പുകാലത്ത് നോട്ടയിലൂടെ ജനങ്ങൾക്കു പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അത് പൗരൻ്റെ അവകാശമാണെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ വോട്ടിംഗ് മെഷ്യനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിയമാനുസൃതമാണ് നോട്ട. സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന പോലെ നോട്ടയെയും പിന്തുണയ്ക്കാം. സ്ഥാനാർത്ഥികൾക്കു നൽകുന്ന പരിഗണന നോട്ടയ്ക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. നോട്ട എന്തിനാണെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. എങ്കിൽ പ്രകടമായ മാറ്റങ്ങൾ Read More…
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നമായി; ‘ഓട്ടോറിക്ഷ’യുമായി ഫ്രാൻസിസ് ജോർജ്
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നൽകിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാർട്ടി മുൻപ് മത്സരിച്ചിട്ടുള്ള ട്രാക്ടർ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റിൽ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാൻസിസ് ജോർജിന് കമ്മിഷൻ ചിഹ്നം അനുവദിച്ചത്. എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് Read More…
ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍; നിയമനം സജി മഞ്ഞക്കടമ്പിലിന്റെ രാജിയെത്തുടര്‍ന്ന്
ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍. കോട്ടയത്ത് ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. സജി മഞ്ഞിക്കടമ്പില്‍ രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. ആഗസ്തയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അടിയന്തര യുഡിഎഫ് യോഗം ചേര്‍ന്നത്. സജി മഞ്ഞക്കടമ്പിലിന്റെ രാജി ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടോളം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചയാളാണ് ഇ Read More…
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു
കോട്ടയം ജില്ലാ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണു രാജിയെന്നു സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ
കോട്ടയം: കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാർക്ക്് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇതിൽ 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസുള്ള 20836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 0.01 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ. വോട്ടർമാരിൽ 1.31 ശതമാനം പേർ 85 വയസിനു മുകളിലുള്ളവരും 1.30 ശതമാനം 18-19 വയസുള്ളവരുമാണ്. 0.94 Read More…
ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽസ്ഥാനാർത്ഥികളായി നോമിനേഷൻ നൽകിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രികയാണ് തള്ളിയത്. പത്രിക സമർപ്പണത്തിലെ അപാകതകൾ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്.നാമനിർദ്ദേശ പത്രികയിൽ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ്.
കോട്ടയത്ത് അപരന്മാരെ ഇറക്കിയ ഇടതുപക്ഷ നടപടി തികച്ചും അപഹാസ്യം: അഡ്വ. മോൻസ് ജോസഫ് എംഎൽഎ
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരുതരത്തിലും വിജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിക്കും അവരുടെ മുന്നണിക്കും ഉത്തമബോധ്യം ഉണ്ടായതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെതിരെ എൽഡിഎഫ് നേതൃത്വം നേരിട്ട് ഇടപെട്ട് രണ്ട് അപരൻമാരായ സ്ഥാനാർഥികളെ കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചതെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറും കേരള കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. ഇടതുപക്ഷമുന്നണി കോട്ടയത്ത് അപരന്മാരെ ഇറക്കിയതിലൂടെ തികച്ചും അധാർമികവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ലോക്സഭ Read More…
കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി. മൻവേഷ് സിങ് സിദ്ദുവാണ് പൊതുനിരീക്ഷകൻ. ഗൗതമി സാലിയാണ് പൊലീസ് നിരീക്ഷക. വിനോദ് കുമാറാണ് ചെലവ് നിരീക്ഷകൻ. പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ധുവും പൊലീസ് നിരീക്ഷക ഗൗതമി സാലിയും വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.
അക്ഷര നഗരിയിൽ ആവേശപൂത്തിരി കത്തിച്ച് യു ഡി എഫ് റോഡ് ഷോ
കോട്ടയം :അക്ഷര നഗരിയെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് യുഡിഎഫ് കോട്ടയം മണ്ഡലം റോഡ് ഷോ. മാലയിട്ടും പടക്കം പൊട്ടിച്ചുമാണ് വോട്ടർമ്മാർ സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ വരവേറ്റത്. കോട്ടയം മണ്ഡലം റോഡ് ഷോ ചുങ്കം കവലയിൽ യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചുങ്കം കവലയിൽ നിന്ന് തുടങ്ങി വാരിശ്ശേരി തൂത്തൂട്ടി മേൽപ്പാലം സംക്രാന്തി പ്ലാക്കിൽ പടി , കാഞ്ഞിരപ്പള്ളി പ്പടി വഴി മോസ്കോ Read More…











