kottayam

ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന് രാവിലെ മുതൽ കാണാതായി

അജിത് 23 വയസ് ഇന്ന് രാവിലെ മുതൽ (15/04/2024 ടൈം 3. 30 am ) കോട്ടയം ksrtc ബസ് സ്റ്റാൻഡിന്ൽ നിന്നും കാണാതായി. ഈ ആളെ കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം 8075638375.

kottayam

പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടും : രമേശ് ചെന്നിത്തല

കോട്ടയം :പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ്ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരാണർഥം വൈക്കം നിയോജക മണ്ഡലത്തിൽ നടന്ന പര്യടനത്തിന്റെസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ ഭീകരതയ്ക്ക് അന്ത്യം കുറിയ്ക്കാനുള്ളസമയമടുത്തു കഴിഞ്ഞു.മോദി ഗ്യാരന്റി ജനത്തെ കബളിപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇത്തവണ ഭരണം കിട്ടില്ലയെന്ന് Read More…

kottayam

അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് തുടങ്ങുന്നു

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി തിങ്കളാഴ്ച (ഏപ്രിൽ 15) മുതൽ ആരംഭിക്കും. അസന്നിഹിത വോട്ടർ(ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം ഏപ്രിൽ 15ന് തുടങ്ങി ഏപ്രിൽ 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷൽ Read More…

kottayam

സ്ഥാനാർഥികളുടെ ചെലവ്; കണക്ക് പരിശോധന തുടങ്ങി

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ഏപ്രിൽ 11 വരെയുള്ള ചെലവുകണക്കാണ് ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിശോധന. മതിയായ ചെലവുരേഖകൾ ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാർഥിയായ പി. ചന്ദ്രബോസിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച്ഷാഡോ ഒബ്‌സർവേഷൻ രജിസ്റ്റർ(എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും Read More…

kottayam

തുറന്ന ഓട്ടോയിൽ പര്യടനം നടത്തി അഡ്വ.കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : നാടും നഗരവും ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാർഥിയുടെ തുറന്ന ഓട്ടോയിൽറോഡ് ഷോ. നൂറുകണക്കിന് ഓട്ടോ റിക്ഷകളുടെ അകമ്പടിയോടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ സ്ഥാനാർഥിഅഡ്വ.കെ ഫ്രാൻസിസ് ജോർജ് തുറന്ന ഓട്ടോയിൽ നഗരമിളക്കി പര്യടനം നടത്തി. യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റിചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ ഫെഡറേഷൻ ജില്ലാ Read More…

kottayam

സ്ഥാനാർഥികളുടെ ആദ്യ ചെലവു പരിശോധന നാളെ

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുപ്രചരണ ചെലവുകളുടെ ആദ്യ പരിശോധന തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുള്ള ചെലവുനിരീക്ഷകന്റെ മേൽ നോട്ടത്തിൽ നാളെ (ഏപ്രിൽ 12) നടക്കും. രാവിലെ 10 മണി മുതൽ അഞ്ചുമണി വരെ കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വച്ചാണു പരിശോധന. സ്ഥാനാർഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയിൽ തയാറാക്കിയ വരവുചെലവു കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ, ബാങ്ക് സ്‌റ്റേറ്റ്മെന്റുകൾ എന്നിവ യോഗത്തിൽ ഹാജരാക്കണം. അല്ലാത്തപക്ഷം റിട്ടേണിംഗ് ഓഫീസർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ Read More…

kottayam

മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: തെരഞ്ഞെടുപ്പു നിരീക്ഷകൻ

കോട്ടയം: സ്ഥാനാർഥികളും രാഷ്ട്രീപാർട്ടികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അനുമതികൾ വാങ്ങിയിരിക്കണമെന്നും കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥാനാർഥികളുടേയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവയ്ക്കുള്ള അനുമതികൾ തെരഞ്ഞെടുപ്പു കമ്മിഷന്റെ സുവിധ പോർട്ടൽ വഴി മുൻകൂറായി തേടിയിരിക്കണം. ജില്ലയിൽ ആവശ്യത്തിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളുമുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ നീക്കത്തെപ്പറ്റി സ്ഥാനാർഥികളെ അറിയിച്ചുകൊണ്ടായിരിക്കും നടപടികൾ പൂർത്തിയാക്കുക. വോട്ടിങ് യന്ത്രങ്ങൾ Read More…

kottayam

ജലാശയങ്ങൾ ശുചിയാക്കിസ്വീപിന്റെ ബോധവൽക്കരണപരിപാടി

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്. (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ Read More…

kottayam

ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്താൻ ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷൻ തയാറാക്കിയ ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പ്രകാശനം നിർവഹിച്ചു. തെരഞ്ഞടുപ്പിൽ നടപ്പാക്കേണ്ട ഹരിത പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനും ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംവിധാനം സജ്ജീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചടങ്ങിൽ ജില്ലാ ശുചിത്വ Read More…

kottayam

യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് പാളത്തൊപ്പി അണിയിച്ച് സ്വീകരണം

കോട്ടയം : “കർഷകർക്ക് രക്ഷ വേണമെങ്കിൽ ഞങ്ങടെ കെ എം ജോർജ് സാറിന്റെ മകൻ തന്നെ ജയിച്ച് വരണം. ഇടുക്കിയിലൊക്കെ കർഷകർക്ക് വേണ്ടി എന്തോരം കാര്യങ്ങള് ചെയ്ത ആളാ ” പര്യടനത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ പാളതൊപ്പി അണിയിച്ചു കൊണ്ട് വെട്ടിത്തറ സ്വദേശി പി.സി ഉലഹന്നാൻ വികാരാധീനനായി പറഞ്ഞു. പിറവം മണ്ഡലത്തിൽ മണീട് പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് എഴുപത്തേഴ് വയസുള്ള ഉലഹന്നാൻ ചേട്ടൻ പാളത്തൊപ്പിയുമായി സ്ഥാനാർഥിയെ കാത്തു നിന്നത്. കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ കർഷകരെ Read More…