കോട്ടയം : ആഗോള വിപണിയിലുള്ള റബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കത്തയച്ചു. ആഗോള വിപണിയില്‍ 216 രൂപയാണ് സ്വാഭാവിക റബറിന്റെ വില. ആഭ്യന്തരവിപണിയില്‍ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലയിലെ ഈ വിത്യാസം റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്. റബര്‍ വില പൂര്‍ണ്ണമായും നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്രകരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും Read More…
kottayam
പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി
കോട്ടയം: അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അധ്യയനവർഷം ആരംഭിക്കും മുമ്പു തന്നെ മുഴുവൻ വിദ്യാർഥികൾക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക. സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം Read More…
പൗരത്വനിയമം ആർക്കും എതിരല്ല: അഡ്വ. NK നാരായണൻ നമ്പൂതിരി
കോട്ടയം: പൗരത്വനിയമം നടപ്പിലാക്കുന്നതു വഴി രാജ്യത്തെ ഒരു പൗരനും എതിരല്ല, ആരുടെയും പൗരത്വം നഷ്ടപ്പെടുന്നതും ഇല്ല. അപവാദ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇടത് – വലത് മുന്നണികൾ. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. BJP കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. BJP കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BJP ജില്ലാ Read More…
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന്
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ്റെ ഇലക്ഷൻ കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന് നടക്കും. തിരുനക്കര മൈതാനിയിൽ 4 പി എം ന് നടക്കുന്ന കൺവെൻഷൻ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉൽഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എം പി, ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ സംബഡിക്കും. കൺവെൻഷനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് ശാസ്ത്രി Read More…
കാരിത്താസ് ആശുപത്രി,കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം വർണ്ണാഭമായി
വനിതാദിനത്തോട് അനുബന്ധിച്ചു കാരിത്താസ് ആശുപത്രി, കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി കാരിത്താസ് ഡയമണ്ട് ജുബിലീ ഹാളിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി IAS ഉദ്‌ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ ബിനു കുന്നത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.ബി സി എം കോളേജ് Read More…
മെഡിക്കൽ കോളജ് ആശുപത്രി ഭൂഗർഭ പ്രവേശനപാതയ്ക്ക് നിർമാണ തുടക്കം
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘോടനം നിർവഹിച്ച് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ആറു മാസം കൊണ്ട് നിർമാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു മാസം കൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ് അറിയിച്ചുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആധുനിക രീതിയിൽ പണി കഴിപ്പിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ പ്രവേശന കവാടത്തിൻ്റെ നിർമാണോദ്ഘാടനവും മന്ത്രി ചടങ്ങിൽ Read More…
കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു
കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപ്പാലങ്ങൾക്കായി സംസ്ഥാനത്ത് 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച അഞ്ചാമത്തെ റെയിൽവേ മേൽപ്പാലമാണ് കാരിത്താസിലേത്. 72 Read More…
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിലക്കയറ്റത്തിനും, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ പ്രതികരിക്കണം: പി. ജെ.ജോസഫ്
കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. വന്യജീവികൾ മനുഷ്യനെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും വനത്തിൽ വെള്ളവും ഭക്ഷണം ലഭിക്കാഞ്ഞിട്ട ണെന്നും വനത്തിൽ തടയണകൾ നിർമ്മിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സിപിഎമ്മും എസ്എഫ്ഐയും മനുഷ്യരെ കൊല്ലുന്നത് എന്തിൻ്റെ പേരിലാണെന്നും വ്യക്തമാക്കണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം Read More…
ശിവരാത്രി ദിനത്തിലെ തൊഴിലുറപ്പ് ശുചിത്വ ആസൂത്രിത നീക്കം; ശക്തമായ പ്രതിഷേധം : ജി. ലിജിൻ ലാൽ
കോട്ടയം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ശുചിത്വ ക്യാമ്പയിൻ ശിവരാത്രി ദിനമായ മാർച്ച് എട്ടിന് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത് വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് ബി.ജെ. പി. ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതിയ കാമ്പയിൻ നാടെങ്ങും വ്രത അനുഷ്ഠാനത്തിലും ആഘോഷത്തിലും മുഴുകുന്ന ദിനത്തിൽ തന്നെ ആരംഭിക്കുന്നത് തികച്ചും ആസൂത്രിതമാണെന്ന് കരുതുന്നു. തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ ആയിരക്കണക്കിന് വനിതകൾ ശിവഭജനത്തിലും വ്രതത്തിലും മാത്രം കഴിയുന്ന ദിനമാണ് അന്ന്. ആലുവ അടക്കമുള്ള പുണ്യക്ഷേത്രങ്ങളിൽ Read More…
അഡ്വ. പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം നാളെ ദർശനയിൽ
കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8 ,വെള്ളി) വൈകിട്ട് 4 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷൻ പ്രഭാഷണം നടക്കും. റീക്ലെയിമിങ് റിപ്പബ്ലിക്ക് ആണ് പ്രഭാഷണ വിഷയം. പ്രവേശനം സൗജന്യം. ഫോൺ :9400896783, 9188520400.











