കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം.
പ്രൊഫ. ലോപ്പസ് മാത്യു
കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) നേതാവ് തോമസ് ചാഴികാടനെതിരെ നിലപാടില്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കു വേണ്ടി രാഹുൽ ഗാന്ധി കോട്ടയത്ത് പ്രസംഗിച്ചാൽ അത് തെറ്റായ സന്ദേശമാണ് നൽകപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യാ മുന്നണിയിൽ അംഗീകാരമുള്ള രാഷ്ട്രീയ കക്ഷിയാണ് ഘടകകക്ഷിയായ കേരള കോൺ (എം) എന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.