കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13 മുതൽ 17 വരെ(വെള്ളി മുതൽ ചൊവ്വ വരെ) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.
കോട്ടയം : കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച മേയ്23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയിൽ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈക്കം മേഖലയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.ജില്ലയിൽ മൊത്തം 62 ഹെക്ടറിലെ നെൽകൃഷിയും,18 ഹെക്ടറിലെ റബ്ബർ കൃഷിയും,11 ഹെക്ടറിലെ ജാതി കൃഷിയും നശിച്ചു. Read More…
കോട്ടയം : രാജ്യത്ത് നിലവിലുള്ള വഖഫ് സംരക്ഷണ നിയമം ഭേദഗതിവരുത്തി അട്ടിമറിയിലൂടെ വഖഫ് സ്വത്തുക്കൾ അന്യാദീനപ്പെടുത്തി മുസ്ലിം സമുദായത്തെ നിഷ്ക്രിയരാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത് മുസ്ലിം ഉന്മൂലനമാണെന്ന് സമസ്ത ജില്ലാ പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു. 1936 ലാണ് ആദ്യമായി വഖ്ഫ് നിലവിൽ വന്നത്.വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണാർത്ഥം 1997 ൽ ഭരണഘടനാനുസൃതം നിയമം പരിഷ്കരിച്ചു. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി പാർലമെന്റിൽ അവതരിപ്പിച്ച നിയമം മത വിരുദ്ധ നിയമങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ്. ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ Read More…