kottayam

പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടും : രമേശ് ചെന്നിത്തല

കോട്ടയം :പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ്
ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരാണർഥം വൈക്കം നിയോജക മണ്ഡലത്തിൽ നടന്ന പര്യടനത്തിന്റെ
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ ഭീകരതയ്ക്ക് അന്ത്യം കുറിയ്ക്കാനുള്ള
സമയമടുത്തു കഴിഞ്ഞു.മോദി ഗ്യാരന്റി ജനത്തെ കബളിപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇത്തവണ ഭരണം കിട്ടില്ലയെന്ന് നരേന്ദ്ര മോദിക്ക് അറിയാം. നാനൂറ് സീറ്റ് കിട്ടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഭരിക്കാനുളള ഭൂരിപക്ഷം
പോലും കിട്ടാത്ത അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്.

സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ അനന്തരഫലമാണ് ഇന്നത്തെ തുടർഭരണം. ജീവനക്കാർക്ക് ശമ്പളമില്ല, ക്ഷേമപെൻഷനുകൾ കിട്ടുന്നില്ല , സബ്സിഡി നിർത്തലാക്കി. ഭരണ ഭീകരതയുടെ ഉച്ചസ്ഥായിയിലാണ്
കേരളം.

വീട്ടമ്മമാർക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ, കർഷകരുടെ ഉൽപന്നങ്ങൾക്ക് മിനിമം തറവില , മഹാത്മ ഗാന്ധി
തൊഴിലുറപ്പു തൊഴിലാളികളുടെ ദിവസക്കൂലി നാനൂറ് രൂപയാക്കുക തുടങ്ങി നിരവധിക്കാര്യങ്ങളാണ്
കോൺഗ്രസ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.മതേതരത്വത്തിൽ കെട്ടിപ്പടുത്ത സർക്കാർ ഉണ്ടായാൽ മാത്രമേ ജനാധിപത്യ ഇന്ത്യയ്ക്ക് ഭാവിയുണ്ടാവുകയുള്ളൂ.

ജനാധിപത്യ ഇന്ത്യയെ നിലനിർത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ തിരഞ്ഞെടുത്ത് പാർലമെൻറിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മണ്ഡലം ചെയർമാൻ
മോഹൻ ഡി.ബാബു സമാപന സമ്മേനത്തിൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് സ്ഥാനാർഥിയുടെ
തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷ ജനമനസ്സുകളുടെ വികാരമായിക്കഴിഞ്ഞ കാഴ്ചയാണ് പര്യടനത്തിലുടനീളം കാണാൻ സാധിച്ചത്. നൂറുകണക്കിന് ഓട്ടോ റിക്ഷകളാണ് പര്യടന റാലിയിൽ പങ്കെടുത്തത്. വിഷുദിനമായ ഇന്നലെ (14/04/24 ) വൈക്കത്തിന്റെ നാട്ടിടവഴികളിലെല്ലാം
കൊന്നപ്പൂക്കളുമായിട്ടാണ് ആബാലവൃദ്ധം ജനങ്ങളും സ്ഥാനാർഥിയെ കാത്തു നിന്നത്.

വെടിക്കെട്ടിന്റെ അകമ്പടിയോടെ
ഓരോ പര്യടന പോയിന്റുകളിലേക്കും സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ്
ജോർജ് എത്തുമ്പോഴും “ക്രമനമ്പർ ആറാമതല്ലേ , ഓട്ടോ റിക്ഷയല്ലേ” എന്ന്
വോട്ടർമ്മാർ ഒന്നടങ്കം പറയുന്നത് യുഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കുന്നു.

കല്ലറ പഞ്ചായത്തിലെ പുത്തൻ പള്ളിയിൽ രാവിലെ 8 മണിക്ക് ആരംഭിച്ച പര്യടനം കെപിസിസി വൈസ് പ്രസിഡണ്ട് വി.പി. സജീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യു ഡി എഫ് മണ്ഡലം ചെയർമാൻ വി.എം തോമസ് അദ്ധ്യക്ഷത വഹിച്ചു.

കല്ലറ പഞ്ചായത്തിലെ പുത്തൻ പള്ളിയിൽ ആരംഭിച്ച പര്യടനം
വെച്ചൂർ, തലയാഴം ടി.വി പുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്
വൈക്കം ടൗണിൽ പ്രവേശിച്ചു.വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു.

മുൻ എം.പി പി.സി തോമസ്, മോഹൻ ഡി. ബാബു,പോൾസൺ ജോസഫ്,ബി അനിൽ കുമാർ, പി.ഡി ഉണ്ണി,എം. കെ ഷിബു,ജയ് ജോൺ പേരയിൽ, പി എൻ ബാബു, അബ്ദുൽ സലാം റാവുത്തർ,എ. സനീഷ് കുമാർ, പി. വി പ്രസാദ്, വി. സമ്പത്ത് കുമാർ, വിജയമ്മ ബാബു, ജമീല പ്രദീപ്,ജെയിംസ് കടവൻ, കെ. ആർ ഷൈല കുമാർ,സണ്ണി കൊച്ചു കോട്ടയിൽ,ജോണപ്പൻ ഏർനാട്,പി.എൻ ശിവൻകുട്ടി,കെ ഗിരീശൻ,കെ കെ മോഹനൻ,എസ് സുബൈർ, വി. പോപ്പി,വി എം ഷാജി,പ്രീത രാജേഷ്, ബി.ടി. സുഭാഷ്,സോണി സണ്ണി, സിറിൽ ജോസഫ്,ജോൺ വളവത്ത്, രാജു നെല്ലിപ്പറമ്പൻ , എം.ടി അനിൽകുമാർ, ആദർശ് രഞ്ജൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ പര്യടനത്തിൽ സ്ഥാനാർഥിയോടൊപ്പം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *