തീക്കോയി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ ഇടുക്കി തങ്കമണി സ്വദേശി ബിനീഷിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് തങ്കമണി ഭാഗത്തു വച്ചായിരുന്നു അപകടം.
വാഗമൺ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ആലപ്പുഴ സ്വദേശി എബിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയതിനിടെ വാഗമൺ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് കുടുംബാംഗങ്ങളായ 5 പേർക്ക് പരുക്ക്.ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യൻ ( 27), അരുൺ (27) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ 2 മണിയോടെ പൊൻകുന്നം – പാലാ റൂട്ടിൽ പൈകയ്ക്ക് സമീപമായിരുന്നു അപകടം. കുമളിയിൽ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.