സമര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച ഡിജോ കാപ്പനെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ഒന്നര പതിറ്റാണ്ടോളം കാപ്പനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലപാടുകളുടെ നേതാവായിരുന്നു കാപ്പന്‍. പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിശ്ചയമായും എത്തേണ്ട ലീഡറായിരുന്നു കാപ്പന്‍ എന്ന് പ്രസാദ് കുരുവിള പറഞ്ഞു. അര്‍ഹതപ്പെടാത്തവര്‍ അധികാരകേന്ദ്രങ്ങളിലെത്തുമ്പോഴും പൊതുസമൂഹത്തിനായി സേവനം ചെയ്യാന്‍ മറ്റുവഴികള്‍ കണ്ടെത്തി കാപ്പന്‍. വേര്‍പാടില്‍ പ്രസാദ് കുരുവിള അനുശോചനം രേഖപ്പെടുത്തി.
general
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
കേരളം ആരു ഭരിക്കണമെന്ന് അറിയാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മേയ് നാലിന് രാവിലെ എട്ടു മണിക്കാണു വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ECINET മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്‌സൈറ്റിലും ഫലമറിയാം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിങ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.
വാണിജ്യ പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്
വാണിജ്യ സിലിണ്ടർ വിലവർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും. നാല് മാസം കൊണ്ട് ഇരട്ടി തുകയാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. പ്രവർത്തനച്ചിലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണവില കൂട്ടാൻ ഹോട്ടലുകാർ നിർബന്ധിതരാകും. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർധന Read More…
കാഞ്ഞമല കുടുംബയോഗം, ഇരുപത്തിഒന്നാമത് വാർഷിക പൊതുയോഗം നാളെ
പാലാ: കാഞ്ഞമല കുടുംബയോഗത്തിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷ പരിപാടികൾ നാളെ നടക്കും. നാളെ മെയ് 2 ശനിയാഴ്ച രാവിലെ 9.30 ന് ഇടുക്കി പാറത്തോട് സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയോടെ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ പാറത്തോട് വൈസ്മെൻസ് ഹൗസിൽ കുടുംബസംഗമം നടക്കും.
വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ ആചരണം
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിലെ മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കം മാസം മെയ് ഒന്നു മുതൽ 31 വരെ തീയതികളിൽ നടത്തപ്പെടും. എല്ലാദിവസവും വൈകുന്നേരം 5.30 pm – ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ കിഴക്കൻ മലയോര മേഖലയിലെ പുരാതനവും പ്രസിദ്ധവുമായ ഗ്രോട്ടോയാണ്. ഈ ഗ്രോട്ടോയിൽ ധാരാളം പേർ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്. ഫാ.സ്കറിയ വേകത്താനം, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു Read More…
മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ
മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. . മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. മൂന്ന് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില Read More…
വെള്ളികുളം ഇടവകയിൽ വയോജന സംഗമം : മെയ് 1 ന്
വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മെയ് ഒന്നാം തീയതി വെള്ളിയാഴ്ച വയോജന സംഗമം നടത്തപ്പെടും. 9:00 am – കുമ്പസാരം, 9.30 am – വിശുദ്ധ കുർബാന.10:30 am -സെമിനാർ “വാർദ്ധക്യകാലം അനു ഗൃഹീതമാക്കാൻ”, പൊതു സമ്മേളനം. ബേബി വടക്കേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഫാ.മാർട്ടിൻ മാന്നാത്ത്ഒ . എഫ്.എം. വയോജന സംഗമം ഉദ്ഘാടനം ചെയ്യും വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. മേരി വട്ടോത്ത്, ജോർജ് പഴേപറമ്പിൽ, Read More…
ഹർത്താൽ ദിനത്തിൽ നാടിന് മാതൃകയായി കായികതാരങ്ങളും കായിക അധ്യാപകനും
കൂട്ടിക്കൽ: കുട്ടികൾ ഗ്രാമപഞ്ചായത്ത് വാർഡ് 11, 12 സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ്റെ നാട് , എൻ്റെ വാർഡ് , എൻ്റെ വീട് ക്യാമ്പയിൻ പരിപാടി കൂട്ടിക്കൽ ടൗണിൽ വച്ച് നടന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ പരിപാടി വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ശുചീകരണ പരിപാടി വെട്ടിക്കാനം വാർഡ് മെമ്പർ ഷീബ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ശശിചന്ദ്രൻ , ദേവസ്യാച്ചൻ പുളിക്കൽ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥർ, കുടുംബശ്രീ Read More…
വെള്ളികുളം ഇടവകയിൽ ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു. ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു. “ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി” എന്ന വിഷയത്തെക്കുറിച്ച് സനൽ കോനാട്ട്, സാജു മോഹനൻ മുണ്ടയ്ക്കൽ, ബെന്നി മുത്തനാട്ട് തുടങ്ങിയവർ ക്ലാസ് നയിച്ചു.ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി Read More…
യു.ഡി.എഫ്. സര്‍ക്കാര്‍ ആന്റി നാര്‍കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കണം, വിമുക്തിമിഷന്‍ പിരിച്ചുവിടണം: പ്രസാദ് കുരുവിള
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യ നടപടി ആന്റി നാര്‍കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കലായിരിക്കണമെന്നും അത്രയധികം മാരക ലഹരി സമൂഹത്തെ ബാധിച്ചു കഴിഞ്ഞെന്നും കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. കൊലപാതക ഭീകരത വീടുകളിലേയ്‌ക്കെത്തിരിയിരിക്കുന്നു. മകന്‍ അമ്മയെ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊല്ലുകയും അച്ഛനെ കൊല്ലാന്‍ പറ്റിയില്ലെന്ന് പറയുകയും ചെയ്യുന്നു. സഹോദരന്‍ സഹോദരനെയും അമ്മയേയും മാരക ലഹരിയുടെ അടിമത്വത്തില്‍ കൊന്നു കുഴിച്ചുമൂടുന്നു. ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് 2016-ല്‍ രൂപീകരിക്കപ്പെട്ട ‘വിമുക്തിമിഷന്‍’ നോക്കുകുത്തിയായിരുന്ന് കോടികള്‍ പൊടിക്കുന്നു. Read More…











