വെള്ളികുളം: വെള്ളികുളം സ്വാശ്രയസംഘത്തിൻ്റെ വാർഷികസമ്മേളനം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ രൂപത പി. എസ് .ഡബ്ള്യൂ. എസ്. അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ,സോണൽ കോർഡിനേറ്റർ ജെയ്സി മൂലേചാലിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഷൈനി ബേബി നടുവത്തേട്ട് Read More…
general
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് Read More…
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ Read More…
ഇരുമാപ്ര അഞ്ചുമലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം
ഇരുമാപ്ര: വേൾട്ടേജ് ക്ഷാമത്താൽ വലഞ്ഞ് അഞ്ചുമല പ്രദേശം. ഈരാറ്റുപേട്ട കെഎസ്ഇബിക്ക് കീഴിലെ മേലുകാവ് സെക്ഷനിൽപ്പെട്ട ഇരുമാപ്ര അഞ്ചുമല ഭാഗത്തെ ഉപഭോക്താക്കളാണ് വർഷങ്ങളായി വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നത്. വിഷയത്തിൽ നിരവധിതവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി ഉപയോഗം വർധിക്കുന്ന വൈകുന്നേരം ആറുമുതൽ രാത്രി പത്തുവരെയുള്ള സമയങ്ങളിൽ പ്രദേശവാസികൾക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാൻ സാധിക്കുന്നില്ല. വോൾട്ടേജ് ക്ഷാമം വിദ്യാർഥികളെയും കിടപ്പുരോഗികളെയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. ദീർഘസമയം വോൾട്ടേജ് ക്ഷാമം നേരിടുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ Read More…
വെള്ളികുളം സ്വാശ്രയ സംഘത്തിൻ്റെ വാർഷിക സമ്മേളനം നാളെ
വെള്ളികുളം: വെള്ളികുളം സ്വാശ്രയസംഘത്തിൻ്റെ വാർഷിക സമ്മേളനം 26 ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെടും.സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലാ രൂപത പി. എസ് .ഡബ്ള്യൂ. എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ,സോണൽ കോർഡിനേറ്റർ ജെയ്സി മൂലേചാലിൽ തുടങ്ങിയവർ Read More…
പാമ്പ് കടി; കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യം
കോട്ടയം: പാമ്പു കടിയേൽക്കുന്നവർക്ക് ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ആശുപത്രികളുടെ പട്ടിക ചുവടെ :സർക്കാർ ആശുപത്രികൾ 1.കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്,2.കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം (ഐ സി എച്ച് )3.കോട്ടയം ജനറൽ ആശുപത്രി4.ചങ്ങനാശേരി ജനറൽ ആശുപത്രി5.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 6.പാലാ ജനറൽ ആശുപത്രി7.പാമ്പാടി താലൂക്ക് ആശുപത്രി8.വൈക്കം താലൂക്ക് ആശുപത്രി9.കുറവിലങ്ങാട് താലൂക്ക് ആശുപത്രി10.ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ Read More…
എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം
കേരളപ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരത്തിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അർഹനായി. ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് എബി ജെ ജോസ് വഹിച്ച നിസ്വാർത്ഥമായ സേവനങ്ങളെയും സാമൂഹ്യ പ്രതിബദ്ധതയും മുൻനിർത്തിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അറിയിച്ചു. മെയ് 1ന് രാവിലെ 8ന് പാലാ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിൽ വച്ച് Read More…
കേരളത്തിൽ ഉഷ്ണ തരംഗം, എങ്ങനെ നേരിടാം, നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകൾക്കും യോഗം രൂപം നൽകും. സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ‘സെൽഫ് Read More…
ഒറ്റയീട്ടിയിൽ കിണറ്റിൽ വീണ കാട്ടുപൂച്ചയെ ഈരാറ്റുപേട്ട ഫയർഫോഴ്സ് രക്ഷപെടുത്തി
വെള്ളികുളം: ഒറ്റയീട്ടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപൂച്ചയെ ഈരാറ്റുപേട്ട ഫയർഫോഴ്സ് രക്ഷപെടുത്തി. വ്യാപാരി വ്യവസായി വെള്ളികുളം യൂണിറ്റ് പ്രസിഡന്റ് കാലാപറമ്പിൽ ചാക്കോ വർഗീസിന്റെ വീടിനു സമീപത്തെ കിണറ്റിൽ മൂന്നു ദിവസമായി കുടുങ്ങി കിടന്ന കാട്ടുപൂച്ചയെയാണ് ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപെടുത്തിയത്. വീഡിയോ: https://www.facebook.com/share/v/1CbyRTnufH/
തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ
തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയിൽ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാൽ ഉന്നതതല യോഗത്തിൽ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ആഘോഷങ്ങൾ മുറ പോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാൻ Read More…











