കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് കൂട്ടിക്കൽ ടൗൺ വാർഡ് സാനിറ്റേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ എന്റെ നാട്, എന്റെ വാർഡ് എന്റെ വീട് കാംപെയിൻ പരിപാടിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് (ശനി) രാവിലെ 9 മുതൽ നടന്നു. ഔട്ട് പോസ്റ്റ് റോഡ് വിസ്മയ , സൂര്യ കുടുംബ ശ്രീ കളുടെയും, ചിന്നക്കാള കോളനി റോഡ് ഗ്രാമീണ കുടുംബശ്രീയുടെയും, നേഴ്സറി സ്കൂൾ താളുങ്കൽ മേഖലകൾ ദീപം, ഹിമ കുടുംബശ്രീകളുടെയും, സെന്റ് ജോർജ് കോളനി റോഡ് Read More…
general
ബാബു ചാഴികാടൻ പൊതുപ്രവർത്തകർക്ക് മാതൃക: ഫ്രാൻസിസ് ജോർജ് എംപി
ഏറ്റുമാനൂർ: ഉന്നത മൂല്യങ്ങളിലൂടെയും ലളിതമായ ജീവിത ശൈലിയിലൂടെയും പൊതുപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബാബു ചാഴികാടൻ ഇന്നത്തെ പൊതുപ്രവർത്തകർക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വമാണന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി. ബാബു ചാഴികാടന്റെ 35-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർപ്പൂക്കര വാരിമുട്ടത്ത് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, കെ.ജി. Read More…
പുലിപ്പല്ല് കേസ്; റാപ്പർ വേടന് തിരിച്ചടി, പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ
മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. Read More…
ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും വിമര്‍ശനം
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കൾ പറഞ്ഞു. തൃശ്ശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ഇന്നത്തെ ബിജെപി കോർ കമ്മിറ്റിയിൽ ആണ് പിസി ജോർജിനും ഷോൺ ജോർജിനും എതിരെ കടുത്ത വിമർശനം ഉയർന്നത്. പരാജയത്തെ പറ്റിയുള്ള ചർച്ചകൾക്കായാണ് കോർ കമ്മിറ്റി യോഗം ചേർന്നത്. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണം എന്ന് ഷോൺ ജോർജ് Read More…
വാഹനവ്യൂഹം വേണ്ടെന്ന് വി.ഡി.സതീശൻ; മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോട്ടും മാത്രം
യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്ന് വി.ഡി. സതീശൻ അറിയിച്ചിരുന്നു. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ എസ്‌കോട്ട് വാഹനം Read More…
പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും: വി ഡി സതീശൻ
പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ Read More…
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.
കാഞ്ഞിരപ്പള്ളി രൂപത സീറോമലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍
സീറോമലബാര്‍ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക് മാതൃകയും ദിശാബോധവും പകര്‍ന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസമൂഹത്തിന്റെയും രൂപതയെ നയിച്ച പിതാക്കന്മാരുടെയും സേവനശുശ്രൂഷകള്‍ ആദരവോടെ ബഹുമതിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്മാരുടെ സമര്‍പ്പിത സേവനവും കാഴ്ചപ്പാടും ആത്മീയതയും രൂപതയുടെ Read More…
യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം സമൂലം തിരുത്തിയെഴുതണം;തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി തുടങ്ങുമ്പോള്‍ കേരളത്തില്‍ മദ്യത്തിന് വിലകുറച്ച് മദ്യപരെ വര്‍ദ്ധിപ്പിക്കുന്ന നയമാണ് കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. Read More…











