മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിർമിക്കുന്ന സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സും കോട്ടയം ജില്ലയുടെയും സംസ്ഥാനത്തിന്റെയും കായിക മുന്നേറ്റത്തിന് കരുത്തേകുമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ 47.81 കോടി രൂപ ചെലവഴിച്ച് പണിയുന്ന സ്റ്റേഡിയത്തിന്റെയും സ്പോർട്സ് കോംപ്ലക്സിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർദ്ദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയം നിർമിക്കുക. കായികരംഗത്ത് ബഹുമുഖ പ്രതിഭയായി തിളങ്ങിയ സൂസൻ മേബിൾ തോമസിന്റെ ഓർമകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും Read More…
general
വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ Castro Pullomkulam ന് ജനമിത്ര അവാർഡ്
വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ Castro Pullomkulam ന് ഡോ. A. P. J. Abdul Kalam ജനമിത്ര അവാർഡ് സമ്മാനിച്ചു. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി Dr. APJ Abdul Kalam Study Centre ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G. R. Anil അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ I. Read More…
മുക്കൂട്ടുതറയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് 1 ന്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ മുക്കൂട്ടുതറ ടൗണുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ ആയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ മുക്കൂട്ടുതറ- കെ.ഓ.റ്റി റോഡ്, മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ മുക്കൂട്ടുതറ ടൗണിൽ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻഭാഗം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച ഓട നിർമ്മാണം, ടൈൽ പാകൽ എന്നിവയുടെ ഉദ്ഘാടനവും. കൂടാതെ, Read More…
കുന്നോന്നി – ആലുംതറ – ഈന്തുംപള്ളി റോഡ് ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാറിങ്ങും മറ്റ് പുനരുദ്ധാരണ പ്രവർത്തികളും നടത്തി ഗതാഗത യോഗ്യമാക്കിയ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൂട്ടിക്കൽ- ആലുംതറ- ഈന്തുംപള്ളി റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിർവഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന മധുമോൻ , പഞ്ചായത്ത് മെമ്പർമാരായ റെജി ഷാജി, മിനിമോൾ Read More…
കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലനം സ്കൂൾ മാനേജർ ഫാ.ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആൻറണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സോബിൻ സി. സോമൻ, ഷീബ ടീച്ചർ, ഷീന ബൈജു, നിർവ്വഹണ ഉദ്യോഗസ്ഥ സിൽവിയ സജി,കായിക അധ്യാപകൻ ദേവസിയച്ചൻ പുളിക്കൽ, എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിനു എംജി യൂണിവേഴ്സിറ്റി, കൊച്ചിൻ പോർട്ട് ടീമുകൾക്കായി കളിച്ച മികച്ച പരിശീലകനുമായ ജിമ്മി എബ്രഹാം Read More…
പാലാ മരിയസദനത്തിന് പൊതിച്ചോർ ദാനം ചെയ്തുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അധ്യയന വർഷ സമാപനം ശ്രദ്ധേയമാക്കി
വെള്ളികുളം : വെള്ളികുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഈ അധ്യയന വർഷം സമാപിച്ചത് കാരുണ്യ പ്രവർത്തനത്തോടുകൂടിയാണ് .പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പൊതിച്ചോറ് നൽകിക്കൊണ്ട് സ്കൂൾ വർഷാവസാനം വേറിട്ടതാക്കി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ കാരുണ്യ പ്രവർത്തനവും നടത്തിവരുന്നു. പാലാ മരിയ സദനത്തിലെ അന്തേവാസികൾക്കായി 600 ലധികം പൊതിച്ചോർ നല്കികൊണ്ടാണ് വെള്ളികുളം സ്കൂളിലെ കുട്ടികൾ മാതൃകയായത്. അനാഥമന്ദിര സന്ദർശനം, പൊതിച്ചോർ വിതരണം,ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ വ്യത്യസ്തമായ കാരുണ്യ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു. Read More…
ഇളംകാട് പാലം ഉദ്ഘാടനം 27ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. വൈകുന്നേരം അഞ്ചുമണിക്ക് ഇളംകാട് ടൗണിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് Read More…
പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം
പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി
വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന നിത്യ ജീവന്റെഅപ്പം,ദൈവവിളി കണ്ടെത്തുവാൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അരുവിത്തുറ എഫ്.സി.സി. പ്രൊവിൻഷ്യൽ ടീം അംഗങ്ങളായ സിസ്റ്റർ ജസിൽ മരിയ കൊട്ടുകാപ്പിള്ളിൽ,സിസ്റ്റർ ലീസാ ജീസ് വടക്കേൽ , സിസ്റ്റർ അമല Read More…
നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ന്
നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ഞായറാഴ്ചഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം ESSS ഹാളിൽ വെച്ച് നടത്തുന്നു. സേവനത്തിന്റെ പ്രകാശം സമൂഹത്തിൽ വിതറി നന്മയുടെ വിത്തുകൾ പാകിയ മഹിളാ പ്രതിഭകളെ ആദരിക്കുന്നു. യുവത്വത്തിന് ആകാശം കാണിച്ച മഹാനായ ശാസ്ത്രജ്ഞനും ജനഹൃദയങ്ങളിൽ ഇടം നേടിയ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ സ്മരണാർത്ഥം, തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്തുടനീളം കലാ–സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര–സാങ്കേതിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഡോ. Read More…











