ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ, ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽ വന്നെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. സ്കൂൾ മിക്സഡ് ആക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അപ്പീലിന്‍റെ തീർച്ചയാണെന്നും കോടതി വ്യക്തമാക്കി. ജൂണിൽ അധ്യയന വർഷം തുടങ്ങുമ്പോൾ മുതൽ ആൺകുട്ടികൾക്കുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും, ഈരാറ്റുപേട്ട Read More…
erattupetta
സ്പ്ലണ്ടർ ബൈക്കിൽ ഈരാറ്റുപേട്ട – ലഡാക് യാത്ര ചെയ്ത് ഈരാറ്റുപേട്ടയിലെ 2 യുവാക്കൾ
ഈരാറ്റുപേട്ട: 25 ദിവസം കൊണ്ട് ഈരാറ്റുപേട്ട – ലഡാക്ക് സ്പ്ലണ്ടർ ബൈക്കിൽ യാത്ര ചെയ്ത് തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിച്ച് രണ്ട് യുവാക്കൾ. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ തൈപറമ്പിൽ സാഹിർ (26) മഹീൻ (26) എന്നീ രണ്ട് യുവാക്കളാണ് ” 9000 + km ” ഏപ്രിൽ 16 ന് ഈരാറ്റുപേട്ടയിൽ നിന്ന് സ്പ്ലണ്ടർ ബൈക്കിൽ ലഡാക്കിലേക്ക് യാത്ര തുടങ്ങി മെയ് 10 ന് തിരിച്ച് നാട്ടിൽ എത്തിയത്. ഏപ്രിൽമാസത്തിലെ കനത്ത ചൂടിൽ ലഡാക്കിലേക്ക് യാത്ര തിരിച്ച ഇവർ Read More…
മീനച്ചിലാർ ശുചീകരണം; തീരത്ത് മുള തൈകൾ നട്ടു
ഈരാറ്റുപേട്ട : ഈരാറിനഴകായ് ഈരാറ്റുപേട്ട മാലിന്യ മുക്ത കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രക്രിയകൾ തുടരുന്ന മീനച്ചിലാറിന്റെ തീരത്ത് മുളയുടെ തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഭൂമിക നേച്ചർ ക്ലബ്ബ് ചെയർമാനുമായ എബി ഇമ്മാനുവൽ നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസറിൽ നിന്നും മുള തൈ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തെക്കേകര കോസ്‍വേ ഭാഗം മുതൽ തടവനാൽ പാലം വരെയുള്ള ആറിൻ്റെ തീരത്താണ് തൈകൾ നട്ട് മനോഹരമാക്കുന്നത്. Read More…
ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തും
ഈരാറ്റുപേട്ട. ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് തീരുമാനിച്ചു. ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ബാഗും കുടയും സൗജന്യമായി നൽകും .ഉന്നത വിജയം നേടുന്ന എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് 500 രൂപ വീതം മാസം തോറും സ്കോളർഷിപ്പും അതു കൂടാതെ ആവശ്യപ്പെടുന്ന കുട്ടികൾക്കെല്ലാം പ്രഭാത ഭക്ഷണം നൽകുന്നതിനായിരിക്കും 12.5 ലക്ഷം രൂപ വിനിയോഗിക്കുക. ഈ Read More…
ലീഡ് 4000 കടന്നു, ഈരാറ്റുപേട്ടയില്‍ ആഹ്‌ളാദപ്രകടനം ആരംഭിച്ച് യുഡിഎഫ്
ഈരാറ്റുപേട്ട: ആദ്യ 10 റൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ലീഡ് നില 4230 ആയി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എംജെ സെബാസ്റ്റിയന്‍. ഇതോടെ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചു. ആദ്യഘട്ടങ്ങളില്‍ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിലവിലെ എംഎല്‍എയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മേല്‍ ലീഡ് നേടിയത്. മുന്‍ എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി.
ബിരുദദാന ചടങ്ങ് റിട്ടയർ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് ഉത്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. രോഗികളെ പരിചരിക്കുക, അവർക്ക് സാന്ത്വനം ഏകുക എന്നത് പുണ്യപ്രവർത്തി ആയിട്ടാണ് ലോകം കാണുന്നത് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ആരോഗ്യ മേഖല കച്ചവട താൽപര്യത്തിലേക്കും, കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സാ രീതികൾ തുടരുന്ന അക്യൂപങ്ചികിത്സാ രീതികൾ മാതൃകാ പരമാണ് എന്ന് Read More…
എസ്ഡിറ്റിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി
ഈരാറ്റുപേട്ട: ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യമുയർത്തിലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് വെകുന്നേരം 4 മണിക്ക് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾ തുടരുമെന്ന പ്രഖ്യാപനവുമായാണ് നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ പങ്കെടുത്തത്. ഈരാറ്റുപേട്ടനഗരത്തിലെ എംഇഎസ് ജംഗ്ഷനിൽ നിന്നാണ് മെയ്ദിന റാലി ആരംഭിച്ചത്. മുദ്രാവാക്യം വിളികളുടെയും വ്യാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നീങ്ങിയ റാലി നഗരത്തിന്റെ പ്രധാന Read More…
കാരയ്ക്കാട് സ്കൂൾ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനവും അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും
ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്കിലെ ആദ്യ ടർഫ് ഗ്രൗണ്ടായ കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലെ ടർഫ് ഗ്രൗണ്ട് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ടർഫ് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 1 മുതൽ 7 വരെ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സ്കൂൾ ടർഫ് കോർട്ടിൽ ആരംഭിച്ചു. 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. വി.പി. നാസർ നിർവഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് Read More…
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ 29 -ആം തീയതി ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബുധനാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും 11 കെ വി ലൈൻ തകരാറിലായി. അഞ്ച്മല ട്രാൻസ്ഫോർമർ വൻമരം ഒടിഞ്ഞുവീണ് നിലത്ത് കിടക്കുകയാണ്. ഇവിടെ സപ്ലൈ ആകാൻ ദിവസങ്ങൾ വേണ്ടി വരും. മൂന്നിലവ് ഫീഡറിന് കീഴിലുള്ള മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ സപ്ലൈ പുനഃസ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു. 11kv ഉൾപ്പെടെ 25 ഓളം പോസ്റ്റുകൾ ഒടിയുകയും മരങ്ങൾ വീണു കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിന് ഈ സ്ഥലങ്ങളിൽ സപ്ലൈ ഓഫ് ചെയ്തിട്ടുണ്ട്. കൂടാതെ Read More…
എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കുo
ഈരാറ്റുപേട്ട : ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്നമുദ്രാവാക്യവുമായിമെയ് 1ന്ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ വച്ച് നടക്കും. ഈരാറ്റുപേട്ട എം.ഇ.എസ്. ജംഗ്ഷനിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി ഈരാറ്റുപേട്ട ടൗൺചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് എസ്ഡിറ്റിയു കോട്ടയംജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കൂട്ടിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, എസ്ഡിറ്റിയു Read More…











