ഈരാറ്റുപേട്ട : ഈരാറിനഴകായ് ഈരാറ്റുപേട്ട മാലിന്യ മുക്ത കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രക്രിയകൾ തുടരുന്ന മീനച്ചിലാറിന്റെ തീരത്ത് മുളയുടെ തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഭൂമിക നേച്ചർ ക്ലബ്ബ് ചെയർമാനുമായ എബി ഇമ്മാനുവൽ നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസറിൽ നിന്നും മുള തൈ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തെക്കേകര കോസ്‍വേ ഭാഗം മുതൽ തടവനാൽ പാലം വരെയുള്ള ആറിൻ്റെ തീരത്താണ് തൈകൾ നട്ട് മനോഹരമാക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ബിൽഡിങ്ങുകളിൽ നിന്ന് വേസ്റ്റു കൾ വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം ഇവിടംവൃത്തിയാക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ചെടികളും ഇല്ലിയും നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്.
നഗരസഭാ കൗൺസിലർ സവാദ് ഇ.എ, കാമ്പയിൻ കോർഡിനേറ്റർ ഹസീബ് വെളിയത്ത്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ടീം റസ്ക്യൂ ഫോഴ്സ് പ്രസിഡന്റ് നൗഷാദ് വെള്ളൂപറമ്പ്, ടീം എമർജൻസി പ്രസിഡൻ്റി അഷറഫ് കുട്ടി, സന്നദ്ധപ്രവർത്തകർ , നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. മുളയുടെ ആയിരത്തോളം തൈകളാണ് ഇവിടെ വെച്ചുപിടിപ്പിക്കുന്നത്.





