എരുമേലി : ചരളയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കൊരട്ടി ആലക്കാപറമ്പിൽ എ.ജെ. സുരേഷ് (40), എരുമേലി തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്‌മത്തുള്ള (16) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന സുകുമാരൻ (55), ബാബു (60) എന്നിവർക്ക് പരിക്കേറ്റു. എരുമേലി-മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം ഇന്ന് മൂന്നരയോടെയാണ് അപകടം നടന്നത്.





