കോട്ടയം : തിരുനക്കര ബസ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി യാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ ആൾ Read More…
Accident
ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 31 പേർക്ക് പരിക്ക്
ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയൊന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു ഒരു സ്ത്രീയുടെ നില ഗുരുതരമാണ്ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായിൽ മണിക്കുട്ടൻ (21) ആണ് മരിച്ചത്. ബൈക്കിൽ മണിക്കുട്ടനൊപ്പം യാത്ര ചെയ്തിരുന്ന അനന്തു (17) ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനാപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കരിയിലക്കാനം ഭാഗത്താണ് മരണപ്പെട്ട മണിക്കുട്ടൻ കിടന്നത്. ബൈക്കിൽ ഇടിച്ച വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്നാം വർഷ ബി ഡി എസ് വിദ്യാർഥികൾ ആണ് മരിച്ചത്. പെരിയാറിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേർക്കും കൂടി ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. കോട്ടയം സ്വദേശി അതുൽ, തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ് എന്നിവരാണ് പെരിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോതമംഗലം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്നുള്ള വടാട്ടുപാറയിലെ പല്ലവൻ പടിയിലാണ് Read More…
KSRTC ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം
വെള്ളികുളം :ഈരാറ്റുപേട്ട -വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസ്സും ട്രാവലറും കൂട്ടിയിച്ച് ഏഴുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിലാണ് അപകടം. ഇവരെ ഈരാറ്റുപേട്ടയിലെ സൺറൈസ്, പി.എം.സി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണിമലയിൽനിന്ന് വന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വന്ന ട്രാവലർ കയറ്റം കയറിപ്പോകുന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സന്നദ്ധ സേനയായ നന്‍മക്കൂട്ടം പ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് (19 ) പരുക്കേറ്റു. 10 മണിയോടെയാണ് അപകടം. അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി സി .അന്നമയ്ക്ക് ( 66 ) പരുക്കേറ്റു. 10 മണിയോടെയാണ് അപകടം. കാഞ്ഞിരപ്പളളിയിൽ വച്ച് ബൈക്ക് പോസ്‌റ്റിൽ ഇടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി Read More…
എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ടുപേർക്ക് പരിക്ക്
എരുമേലി : ചരളയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കൊരട്ടി ആലക്കാപറമ്പിൽ എ.ജെ. സുരേഷ് (40), എരുമേലി തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്‌മത്തുള്ള (16) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന സുകുമാരൻ (55), ബാബു (60) എന്നിവർക്ക് പരിക്കേറ്റു. എരുമേലി-മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം ഇന്ന് മൂന്നരയോടെയാണ് അപകടം നടന്നത്.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.ടി.ഷാജിക്ക് (53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിനു സമീപമായിരുന്നു അപകടം. കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക് ( 50) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമ്പിത്തോട് ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശിനി എസ്.ലളിതയ്ക്ക്( 58) പരുക്കേറ്റു.
ബൈക്കിൽ ലോറിയിടിച്ച് അപകടം; മുണ്ടക്കയം സ്വദേശികളായ രണ്ടു വിദ്യാർഥികൾ മരിച്ചു
കോഴിക്കോട് : കല്ലുത്താൻകടവ് ജംക്‌ഷനു സമീപം ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം. ഇരുവരും കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . മണർകാട് ഒറവയ്ക്കൽ ഭാഗത്ത് കാർ മതിലിൽ ഇടിച്ചു ഉാക്കാട്ടൂർ സ്വദേശി തോമസ് സ്‌ഖറിയക്ക് (58) പരുക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം. തോട്ടു വായിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുട്ടുചിറ സ്വദേശി മാർട്ടിൻ ജോർജിന് ( 35 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. പ്രവിത്താനത്ത് വച്ച് പാൽ വണ്ടിയിൽ നിന്ന് തെറിച്ചു വീണ് തൊടുപുഴ സ്വദേശി സിബി Read More…











